
തിരുവനന്തപുരം: ടികാ റാം മീണ കേരളത്തിന്റെ മുഖ്യ തെരഞ്ഞെുപ്പ് ഓഫീസറായി സേവനമനുഷ്ഠിക്കുകയും, പിന്നീട് കോൺഗ്രസിൽ ചേർന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തപ്പോള്‍ അത് വാര്‍ത്തയായില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍.
രത്തൻ യു. കേൽക്കർ കേരളത്തിന്റെ മുഖ്യ തെരഞ്ഞെുപ്പ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്; വി.ഡി. സതീശൻ വിജയിച്ചതിന് തൊട്ടുപിന്നാലെ, 2026-ൽ അദ്ദേഹത്തിന്റെ സെക്രട്ടറിയായി കേൽക്കർ നിയമിതനാവുകയും ചെയ്തു.ഇതിലും മാധ്യമങ്ങളില്‍ പ്രൈം-ടൈം വിചാരണകളോ ഒന്നും ഉണ്ടായില്ല.
പക്ഷെ യാതൊരു തെളിവുമില്ലാതെ ഒരു മുൻ കെ.എസ്.യു. (KSU) നേതാവായ ജിജി തോംസണ്‍ എന്ന മുന്‍ ചീഫ് സെക്രട്ടറി 2016-ൽ നടന്ന ഒരു സംഭവമെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ താറടിച്ചപ്പോള്‍ അത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ജിജി തോംസന്റെ ആ പ്രസ്താവന പെട്ടെന്നൊരു ‘നൂറ്റാണ്ടിലെ വലിയ വിവാദ’മായി ചിത്രീകരിക്കപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘ബുദ്ധിജീവി നക്സലുകൾ’ (Dimagi Naxals) അവരുടെ തനിനിറം പുറത്തെടുക്കുന്നു!!!. – കെ. സുരേന്ദ്രന്‍ ആരോപിച്ചു.