
കോട്ടയം: ആദ്യകാല സിനിമാ നടിയും ഡബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം കണ്ണമ്പള്ളി കുടുംബാംഗം മുതുകുളം ജഗദമ്മ (92) അന്തരിച്ചു. പുത്തന്‍പുരയ്‌ക്കല്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യയാണ്. 15-ാം വയസ്സില്‍ ‘നല്ലതങ്ക’യിലൂടെയാണ് അഭിനയരംഗത്തുവന്നത്. മലയാള സിനിമയിലെ ആദ്യകാല വനിതാ ഡബ്ബിംഗ് കലാകാരികളില്‍ ഒരാളാണ്. ജീവിതനൗക, വിശപ്പിന്റെ വിളി , കൊങ്ങിണി തങ്ക, വേലക്കാരന്‍ എന്നി സിനിമകളില്‍ അഭിനയിച്ചു. മക്കള്‍: സരള നായര്‍ ,വിജയലക്ഷ്മി, സുരേശന്‍ നായര്‍ ,ഗിരിധര്‍ നായര്‍, പരേതരായ രാജശേഖരന്‍ നായര്‍ ,മുരളിധരന്‍ നായര്‍, ഗോപിനാഥന്‍ നായര്‍.
മരുമക്കള്‍: ശ്രീജ നായര്‍, സുരേഷ്, ലളിതാ ഭായി, ലളിത, പരേതനായ ജി.പി.നായര്‍. സംസ്‌കാരം നടത്തി.