
നഗോയ(ജപ്പാന്‍): ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം.ലോംഗ് ജംപില്‍ ആന്‍സി സോജന്‍ 6.53 മീറ്റര്‍ ചാടി വെള്ളി നേടി. തുടര്‍ച്ചയായ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസിലാണ് ആന്‍സിയുടെ വെള്ളി നേട്ടം.
ചെറിയ വ്യത്യാസത്തിനാണ് ആന്‍സിക്ക് സ്വര്‍ണം നഷ്ടമായത്.ഒന്നാം ശ്രമത്തില്‍ 6.49 മീറ്റര്‍ താണ്ടിയ ആന്‍സി മുന്നിലെത്തി. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തില്‍ 6.46 മീറ്റര്‍ ചാടാനായി. അഞ്ചാം ശ്രമത്തില്‍ 6.53 മീറ്ററും ചാടി.അതുവരെ സ്വര്‍ണം ഉറപ്പിച്ചിരുന്നുവെങ്കിലും ചൈനയുടെ യിംഗ്ഗിംഗ് ഹുവായ് അവസാന ശ്രമത്തില്‍ 6.55 മീറ്റര്‍ ചാടി ആന്‍സിയെ മറികടന്ന് സ്വര്‍ണം സ്വന്തമാക്കി.
തൃശൂര്‍ നാട്ടികയിലെ സോജന്റെ മകളാണ് 25 കാരിയായ ആന്‍സി. സംസ്ഥാന- ദേശീയ സ്‌കൂള്‍ കായികമേളകളില്‍ നിരവധി തവണ സ്വര്‍ണം നേടിയിട്ടുണ്ട്. ഇന്ത്യന്‍ നേവിയില്‍ ചീഫ് പെറ്റി ഓഫിസറായി ജോലി ചെയ്യുന്നു.