Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ ; ക്ഷേത്ര ഭരണത്തിലും സമുദായ സംഘടനകളിലും പങ്കാളികളാകാൻ സിപിഎം പ്രവർത്തകർക്കു നേതൃത്വത്തിന്റെ അനുമതി. പാർട്ടി അംഗങ്ങൾ ഇത്തരം സമിതികളിൽ ഭാരവാഹികളാകുന്നതിനുള്ള വിലക്കാണു നീക്കുന്നത്. വിശാല ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചയിലാണു നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. നേതാക്കളുടെ ശൈലി ചർച്ചയിൽ വിമർശനം നേരിട്ടു. സമുദായ പ്രമാണിമാർക്കു പിന്നാലെ പാർട്ടി പോകരുതെന്നു ചിലർ ചർച്ചയിൽ പറഞ്ഞു.

പിണറായിയും കേന്ദ്ര, സംസ്ഥാന നേതാക്കളും യോഗത്തിൽ മുഴുവൻ സമയം പങ്കെടുത്തു.പാർട്ടി അംഗത്വത്തിൽ ഇരട്ടിപ്പുണ്ടാകുന്നതിനെ ചിലർ വിമർശിച്ചു. ഒരേ ആളുകൾ പല പോഷക സംഘടനകളിൽ അംഗത്വമെടുക്കുന്നു. ഇത് തിരഞ്ഞെടുപ്പുകളിൽ വോട്ട് കണക്കുകൾ തെറ്റിക്കുന്നു. പാർട്ടി അംഗത്വം പരിശോധിക്കണം.

പാർട്ടിയെപ്പറ്റി ധാരണയില്ലാത്തവർക്ക് അംഗത്വം ലഭിക്കുന്നെന്നും വിമർശനമുണ്ടായി. നേതാക്കൾ സ്വത്തു വെളിപ്പെടുത്തുമെന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗ തീരുമാനം നേതാക്കൾ വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ അംഗങ്ങൾ എന്ന ക്രമത്തിലായിരിക്കും ഇത്.

Recent Posts