India

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. തൃശൂർ ഗുരുവായൂർ സ്വദേശിനിയായ നിവേദിത, നിലവിൽ ബിജെപിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചുവരികയാണ്.

ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയേയും നിവേദിതയ്‌ക്കൊപ്പം പുതിയ അംഗമായി നിയമിച്ചിട്ടുണ്ട്. രാഷ്‌ട്രീയ രംഗത്ത് സജീവമായ നിവേദിത സുബ്രഹ്മണ്യം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിക്കൊണ്ടാണ് ബിജെപിയുടെ ഔദ്യോഗിക പദവികളിലേക്കും മുഖ്യധാരാ മത്സരങ്ങളിലേക്കും കടന്നുവരുന്നത്.

തുടർന്ന് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. സ്ത്രീപക്ഷ പ്രവർത്തനങ്ങളിലെയും സംഘടനാ രംഗത്തെയും മുൻപരിചയം പരിഗണിച്ചാണ് ദേശീയതലത്തിലുള്ള ഈ പുതിയ നിയോഗം.

Recent Posts