Categories: IndiaWorldSports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇച്ചി നഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങളായ സുരുചി സിങ്ങും കമൽജീതും ചേർന്ന് സ്വർണം നേടി. ഫൈനലിൽ 484.6 പോയിന്റുകൾ നേടിക്കൊണ്ടാണ് ഇന്ത്യൻ സഖ്യം സ്വർണ്ണനേട്ടം കൈവരിച്ചത്.

പുതിയ ഏഷ്യൻ റെക്കോർഡും ഇന്ത്യൻ ജോഡി തങ്ങളുടെ പേരിൽ കുറിച്ചു. നേരത്തെ യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്താണ് സുരുചിയും കമൽജീതും ഫൈനലിലേക്ക് മുന്നേറിയത്. വ്യക്തിഗത ഇനങ്ങളിലുണ്ടായ തിരിച്ചടികൾ മറികടന്നാണ് ഇരുവരുടെയും ഈ മിന്നുന്ന തിരിച്ചുവരവ്.

ആദ്യ സീരീസിൽ 196 പോയിന്റും രണ്ടാം സീരീസിൽ 195 പോയിന്റും നേടി ആകെ 391 പോയിന്റോടെ മുന്നിലെത്തിയ ഇന്ത്യൻ സഖ്യം, മൂന്നാം സീരീസിൽ 196 പോയിന്റ് കൂടി സ്വന്തമാക്കി ആകെ 587 പോയിന്റോടെ (29 ഇന്നർ 10s അടക്കം) ഒന്നാമതായി ഫൈനൽ ബർത്ത് ഉറപ്പിച്ചു.

Recent Posts