
കൊച്ചി: കാക്കനാട് അമ്പാടിമൂലയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി.മുഖത്തും ശരീരത്തിലും ഗുരുതരമായി പൊളളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി അനില്‍ കുമാര്‍ പിടിയിലായി.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം അനില്‍ കടന്നുകളഞ്ഞെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസിസല്‍ ഏല്‍പ്പിച്ചു. അമ്പാടിമൂലയിലുള്ള ഇടവഴിയില്‍ വച്ചാണ് അക്രമസംഭവം നടന്നത്.
നാട്ടുകാര്‍ ആദ്യം പ്രതിയെ പിടികൂടിയപ്പോള്‍ തീ കൊളുത്തിയത് നിഷേധിച്ചെങ്കിലും ഇയാളുടെ കൈ പൊള്ളലേറ്റ നിലയില്‍ കണ്ടതോടെ പൊലീസിനെ വിവരം അറിയിച്ച് പ്രതിയെ കൈമാറുകയായിരുന്നു. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പ്രതി നാട്ടുകാരോട് പറഞ്ഞു.