
ന്യൂയോർക്ക്: എല്ലാത്തരത്തലും പരാജയപ്പെട്ട കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയെ വീഴ്‌ത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയിൽ സംസാരിക്കുമ്പോഴാണ് ഈ സൂചന നൽകിയത്.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വീഴുമെന്ന് പറഞ്ഞ ഡൊണാൾഡ് ട്രംപിന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ക്യബൻ അംഗങ്ങൾ ഇറങ്ങിപ്പോയി. കമ്മ്യൂണിസം ഒരിക്കലും അമേരിക്കയിലേക്ക് വരില്ല, പക്ഷേ സ്വാതന്ത്ര്യം ക്യൂബയിലേക്ക് വരും.
ക്യൂബൻ ഭരണമാറ്റം എന്റെ സർക്കാരും ലക്ഷ്യമിടുന്നുണ്ട്, ലോകനേതാക്കൾക്ക് മുന്നിൽ ട്രംപ് വെളിപ്പെടുത്തി.
‘ക്യൂബയിലെ അടിസ്ഥാനപരമായ മാറ്റമാണ് എന്റെ ഭരണകൂടവും ലക്ഷ്യമിടുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്യൂബയിൽ വലിയ സമ്മർദ്ദത്തിലാണ്, അവർ ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആരാജ്യം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു,’ട്രംപ് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബയുമായി ചർച്ച നടത്തുകയാണെന്നും എന്തു സംഭവിക്കുമെന്ന് കാത്തിരിക്കാമെന്നും ട്രംപ് വിശദീകരിച്ചു.
ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പാതില്ലയുടെ നേതൃത്വത്തിലാണ് ക്യൂബൻ പ്രതിനിധി സംഘം ഇറങ്ങിപ്പോയത്. പ്രസംഗത്തിൽ, ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ഇറാൻ പ്രതിനിധി സംഘം ഇറങ്ങിപ്പോയിരുന്നു.