Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ഡോ. ശ്രാവണ്‍ ബി. രാജ്byഡോ. ശ്രാവണ്‍ ബി. രാജ്
Sep 22, 2026, 09:02 am IST
inArticle

MAI

സപ്തംബര്‍ 19-ന് പുറത്ത് വന്ന ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ തെരഞ്ഞെടുപ്പിലും സമാനമായൊരു വിജയം എബിവിപി നേടി. സംഘടനയുടെ യശ് ദബാസ് പ്രസിഡന്റായി 24,576 വോട്ടോടെ വിജയിച്ചു. എന്‍എസ്‌യുഐയുടെ വിജയ് ശങ്കര്‍ മീണയ്‌ക്ക് 22,523 വോട്ടാണ് ലഭിച്ചത്. എബിവിപിയുടെ റിയ ച്ഹാവ്ഡി 21,650 വോട്ടോടെ സെക്രട്ടറിയായും ലക്ഷ്യ രാജ് സിങ് 16,615 വോട്ടോടെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സ്വതന്ത്ര സ്ഥാനാര്‍ഥി ദീപാന്‍ഷു ഷോക്കീന്‍ 30,615 വോട്ടോടെ വിജയിച്ചു. ചുരുക്കത്തില്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നാല് കേന്ദ്രപദവികളില്‍ മൂന്നും എബിവിപി നേടി. കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ എന്‍എസ്‌യുഐക്ക് ഇത്തവണ ഒരു കേന്ദ്രപദവിയിലും വിജയം നേടാനായില്ല.

ജന്തര്‍ മന്തറും സിജെപിയും

വിദേശ നിയന്ത്രിത സോഷ്യല്‍ മീഡിയ പ്രചാരങ്ങളും പ്രതിപക്ഷ കക്ഷികളുടെ തെരുവിലെ പ്രതിഷേധങ്ങളും മാത്രം നോക്കി ഭാരതത്തിലെ പുതുതലമുറയുടെ രാഷ്‌ട്രീയ മനോഭാവം വായിക്കാനാകുമോയെന്നതാണ് പഞ്ചാബിലെയും ദല്‍ഹിയിലെയും വിജയം ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍. 2026 ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള സംഭവവികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ ഉത്തരം അത്ര ലളിതമല്ല.

2026 ജൂണ്‍ 6-ന് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വലിയ വിദ്യാര്‍ത്ഥി-യുവജന പ്രതിഷേധം നടന്നു. 2026 ലെ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍, പരീക്ഷാ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയും പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിരാഹാര സമരവുമായി സോനം വാങ്ചുക്കും ഇതിനൊപ്പം ചേര്‍ന്നു.

ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും നേതാക്കളും സമരത്തിന് പിന്തുണ നല്‍കി. ജൂലൈയില്‍ സമരം കൂടുതല്‍ രാഷ്‌ട്രീയ സ്വഭാവം കൈവരിച്ചു. ജൂലൈ 20-ന് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് അക്രമസക്തമായി. നിരവധി ക്രിമിനലുകള്‍ സമരത്തില്‍ നുഴഞ്ഞു കയറി. ജൂലൈ 23-ന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവര്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട പാടികളില്‍ പങ്കെടുത്തു. അതോടെ വിദ്യാര്‍ത്ഥി പ്രശ്‌നം വിദ്യാഭ്യാസപരമായ വിഷയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്‌ട്രീയ യുദ്ധമായി മാറി.

ജെന്‍സികള്‍ നിലപാട് വ്യക്തമാക്കിയപ്പോള്‍

ഇവിടെയാണ് 2026-ലെ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തെ കുറിച്ച് സൂക്ഷ്മ വായന ആവശ്യമായിവരുന്നത്. സിജെപിയുടെ ജന്തര്‍ മന്തര്‍ സമരം തിരുത്തല്‍ ശക്തിയാണെന്ന് ഏവരും തുടക്കത്തില്‍ കരുതി. വൈകാതെ വിവിധ ഇടതുപക്ഷ, മാവോയിസ്റ്റ്, കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ അതില്‍ സജീവമായി. എന്നാല്‍ വിദ്യാര്‍ത്ഥികളെന്ന വ്യാജേന അതില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടി അണികളുടെ എണ്ണം ചൂണ്ടിക്കാട്ടി രാജ്യം ഭരിക്കുന്ന സര്‍ക്കാരിനും എബിവിപിയ്‌ക്കും എതിരാണ് അതെന്ന് വരുത്തിതീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ അതുശരിയല്ലെന്ന് ദല്‍ഹിയിലും പഞ്ചാബിലും നടന്ന ക്യാമ്പസ് തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചു.

ദേശീയത, രാജ്യത്തിന്റെ ഐക്യം, ദേശസ്‌നേഹം എന്നിവ ഭാരതത്തിലെ യുവതലമുറയില്‍ നിന്ന് അപ്രത്യക്ഷമായിട്ടില്ലെന്നാണ് ദേശീയതയുടെ ക്യാമ്പസ് കാവല്‍ക്കാരായ എബിവിപിയുടെ വിജയം സൂചിപ്പിക്കുന്നത്. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധവും ദേശീയതയിലുള്ള വിശ്വാസവും വിദ്യാര്‍ത്ഥികളില്‍ ഒരുമിച്ച് നിലനില്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വിദേശ – ആഭ്യന്തര ശത്രുക്കളുടെ താല്പര്യത്തിന് അനുസരിച്ച് രാജ്യത്തിനെതിരെ നീങ്ങുവാന്‍ അവര്‍ ഒരുക്കമല്ല. രാജ്യത്തെ ഭരണ വ്യവസ്ഥയിലെ പോരായ്‌മകള്‍ തിരുത്തുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നാണ് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നത്. വിദ്യാര്‍ത്ഥി ക്ഷേമത്തേക്കാള്‍ രാഷ്‌ട്രീയമാണ് ഇടത്-കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകളുടെ ലക്ഷ്യമെന്ന് പുതുതലമുറ തിരിച്ചറിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഝാര്‍ഖണ്ഡില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം.

ജൂലൈ 25 മുതല്‍ ജെപിഎസി-ജെഎസ്എസി പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചു. ആഗസ്ത് 10-ന് റാഞ്ചിയില്‍ ആയിരക്കണക്കിന് യുവാക്കള്‍ നിയമസഭയിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തിയപ്പോള്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ആഗസ്ത് 19-ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ചില പരീക്ഷകള്‍ റദ്ദാക്കാന്‍ സമ്മതിച്ചതോടെ പ്രക്ഷോഭം താല്‍ക്കാലികമായി അവസാനിച്ചു. പ്രക്ഷോഭം ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയായിരുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും രാഹുല്‍ ഗാന്ധിയുടെയും കോലം കത്തിച്ചു. എന്നാല്‍ ദല്‍ഹി പ്രതിഷേധത്തില്‍ കണ്ട പല മുഖങ്ങളും ഝാര്‍ഖണ്ഡിലെ പ്രക്ഷോഭത്തില്‍ കണ്ടില്ല.

ഇരട്ടത്താപ്പിന്റെ രാഷ്‌ട്രീയവും ബാലറ്റിലെ മറുപടിയും

വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ രാഷ്‌ട്രീയ ആയുധമാക്കുന്ന പ്രതിപക്ഷത്തിന്റെ സമീപനത്തിലെ ഇരട്ടത്താപ്പാണ് ജന്തര്‍ മന്തറിലെയും ഝാര്‍ഖണ്ഡിലെയും സംഭവങ്ങള്‍ തുറന്നു കാട്ടിയത്. ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ പിന്തുണ നല്‍കി. കേന്ദ്രസര്‍ക്കാരിനെതിരെ വലിയ രാഷ്‌ട്രീയ പ്രചാരണം നടത്താനും ഈ സമരത്തെ ഉപയോഗിച്ചു. എന്നാല്‍ ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണസഖ്യത്തിന്റെ ഭാഗമായിരിക്കെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയപ്പോള്‍ അതേ രാഷ്‌ട്രീയ ആവേശം പ്രകടമായില്ല. ജൂലൈ 25-ന് ആരംഭിച്ച ഝാര്‍ഖണ്ഡ് സമരം ദിവസങ്ങളോളം നീണ്ടിട്ടും അതിനെ ജന്തര്‍ മന്തറില്‍ നടത്തിയതിന് സമാനമായ ദേശീയ പ്രചാരണവിഷയമാക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. മറിച്ച് ഭരണകക്ഷിയ്‌ക്ക് അസൗകര്യമാകുന്ന ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിഷയം ഭരണപരമായ പരിഹാരത്തിലേക്ക് ചുരുക്കാനുള്ള സമീപനമാണ് സ്വീകരിച്ചത്.

സ്വന്തം രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായപ്പോള്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ജനാധിപത്യത്തിന്റെ ശബ്ദമായി ഉയര്‍ത്തിക്കാട്ടുകയും സഖ്യകക്ഷിക്ക് തിരിച്ചടിയാകുമ്പോള്‍ അതേ ശബ്ദത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ ഇരട്ടത്താപ്പ് പുതുതലമുറ തിരിച്ചറിഞ്ഞു. വിദ്യാര്‍ത്ഥി ക്ഷേമമല്ല മറിച്ച് കൃത്യമായ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ ലക്ഷ്യമാണ് ജന്തര്‍ മന്തറില്‍ അരങ്ങേറിയതെന്ന് രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തിന് ബോധ്യപ്പെട്ടു.

ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എഐഎസ്എഎസ്എഫ്‌ഐ സഖ്യത്തിനും കനത്ത തിരിച്ചടിയാണുണ്ടായത്. വിദ്യാര്‍ത്ഥികളുടെ രാഷ്‌ട്രീയ ബോധത്തെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന എസ്എഫ്‌ഐക്ക് വോട്ടുപെട്ടിയില്‍ ലഭിച്ചത് അത്ര വലിയ പിന്തുണയല്ലെന്നത് കണക്കുകള്‍ തന്നെ പറയുന്നു.

പ്രസിഡന്റായി മത്സരിച്ച എഐഎസ്എയുടെ അനന്യ റാത്തുരിക്ക് 5,377 വോട്ടുകള്‍ ലഭിച്ചെങ്കിലും നോട്ടയ്‌ക്ക് ലഭിച്ച 4,310 വോട്ടുകളേക്കാള്‍ ഏകദേശം ആയിരം വോട്ടുകള്‍ മാത്രമാണ് കൂടുതലുണ്ടായിരുന്നത്. വൈസ് പ്രസിഡന്റായി മത്സരിച്ച എഐഎസ്എഎസ്എഫ്‌ഐയുടെ അക്ഷത് ശിഖറിന് വെറും 2,383 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നോട്ടയ്‌ക്ക് 4,359 വോട്ടുകള്‍ ലഭിച്ചു.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തെ എസ്എഫ്‌ഐ സ്ഥാനാര്‍ഥി ബി. പരിജാതിന് 5,837 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നോട്ടയ്‌ക്ക് 7,389 വോട്ടുകളാണ് ലഭിച്ചത്. അതായത്, ഈ രണ്ട് സ്ഥാനങ്ങളിലും വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയേക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ‘ആരെയും വേണ്ട’ എന്ന ഓപ്ഷനായ നോട്ടയ്‌ക്കാണ്. 2026 ലെ ക്യാമ്പസ് രാഷ്‌ട്രീയത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ വെറും അന്ധമായ രാജ്യവിരുദ്ധ നാടകങ്ങള്‍ക്ക് നിന്നുതരാന്‍ പുതുതലമുറ ഒരുക്കമല്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ജന്തര്‍ മന്തറിലെ പ്രതിഷേധവും ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും പഞ്ചാബിലെയും ദല്‍ഹിയിലെയും എബിവിപി വിജയവും ഒരുമിച്ച് വായിക്കുമ്പോള്‍ മനസ്സിലാകുന്നത് രാജ്യത്തെ പ്രശ്‌നങ്ങളെ ചോദ്യം ചെയ്യുന്ന എന്നാല്‍ ദേശീയതയെയും രാഷ്‌ട്രസ്‌നേഹത്തെയും മുറുകെ പിടിക്കുന്ന യുവതലമുറയാണ് വളര്‍ന്നുവരുന്നതെന്നാണ്. രാജ്യവിരുദ്ധ രാഷ്‌ട്രീയ സംഘടനകളെയും അവയുടെ അവകാശവാദങ്ങളെയും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ രാഷ്‌ട്രീയ പ്രസക്തിയും സന്ദേശവും.

Tags: Delhi UniversityABVP (Akhila Bharatiya Vidyarthi Parishad)Delhi University Students' Union Elections
ഡോ. ശ്രാവണ്‍ ബി. രാജ്
ഡോ. ശ്രാവണ്‍ ബി. രാജ്
എബിവിപി ദേശീയ സെക്രട്ടറി [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

India

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

India

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

Education

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.