Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

സി. ആര്‍. പാട്ടീല്‍byസി. ആര്‍. പാട്ടീല്‍
Sep 22, 2026, 08:27 am IST
inMain Article

എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്ന അമൂല്യ സമ്പത്താണ് ജലം. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കോ ഭരണപരമായ വിഭജനങ്ങള്‍ക്കോ ജലത്തിന്റെ ഒഴുക്കിനെയും ഉപയോഗത്തെയും തടയാനാവില്ല. നദികള്‍ നാനാദേശങ്ങളിലൂടെ ഒഴുകുമ്പോള്‍, ഭൂഗര്‍ഭജലം വിവിധ ജനസമൂഹങ്ങളുടെ നിലനില്‍പ്പിന് ആധാരമാകുന്നു. ഇന്ന് ലഭിക്കുന്ന മഴവെള്ളമാണ് നാളത്തെ കുടിവെള്ളമായും കാര്‍ഷിക ജലമായും ഭൂഗര്‍ഭജലമായും പുഴകളിലെ ഒഴുക്കായും രൂപപ്പെടുന്നത്. അതിനാല്‍, ജലം പൊതുസ്വത്താണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതും ജലം വിവേകത്തോടെ ഉപയോഗിക്കുന്നതും ഭാവി തലമുറയ്‌ക്ക് ശുദ്ധജലം ഉറപ്പാക്കാനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ഈ മനോഭാവത്തോടെ, ഇന്ന് മുതല്‍ 26 വരെ ന്യൂദല്‍ഹിയില്‍ കേന്ദ്ര ജലശക്തി മന്ത്രാലയം സംഘടിപ്പിക്കുന്ന 9-ാമത് ‘ഇന്ത്യാ അന്താരാഷ്‌ട്ര ജലവാര’ത്തിലേക്ക് ലോകമെമ്പാടുമുള്ള വിദഗ്ധരെയും പ്രതിനിധികളെയും ഭാരതം സ്വാഗതം ചെയ്യുകയാണ്. ‘കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജലപരിപാലനം’ (Climate Resilient Water Management) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമാകുന്നതോടെ മഴയുടെ ലഭ്യതയും ജലചക്രവും പ്രവചനാതീതമായി മാറുകയാണ്. ഈ സാഹചര്യത്തില്‍, വെല്ലുവിളികളെ അതിജീവിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും പോന്ന ജലപരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയം അടിവരയിടുന്നത്.

ഇന്ത്യാ അന്താരാഷ്‌ട്ര ജലവാരം കേവലമൊരു സമ്മേളനമല്ല; സര്‍ക്കാരുകള്‍, വിദഗ്ധര്‍, വ്യവസായ മേഖല, പ്രാദേശിക സമൂഹങ്ങള്‍, അന്താരാഷ്‌ട്ര പങ്കാളികള്‍ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് അനുഭവങ്ങളും സാങ്കേതികവിദ്യകളും വിജ്ഞാനവും പങ്കുവെക്കുന്ന പ്രമുഖ വേദിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തിലൂന്നി അടുത്തിടെ സംഘടിപ്പിച്ച ജലമേഖലയിലെ വകുപ്പുതല ഉച്ചകോടിയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും അനുഭവപാഠങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്. ജലമേഖലയിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും ഭാവിമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ വേദിയില്‍ കൈകോര്‍ക്കും.

സമഗ്ര ജലപരിപാലനം: ഭാരതത്തിന്റെ മുന്നേറ്റം

ജലവിതരണവും ശുചിത്വവുമായി ബന്ധപ്പെട്ട വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഭാരതത്തിന് ഏറെ അനുഭവസമ്പത്തുണ്ട്:

ജല്‍ ജീവന്‍ മിഷന്‍: ഗ്രാമീണ മേഖലയിലെ വീടുകളിലേക്ക് പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതില്‍ ശ്രദ്ധേയമായ പുരോഗതിയാണ് ജല്‍ ജീവന്‍ മിഷന്‍ കൈവരിച്ചത്. 2019-ല്‍ 3.23 കോടിയായിരുന്ന പൈപ്പ് വെള്ള കണക്ഷനുകളുടെ എണ്ണം ഇന്ന് 15.9 കോടിയിലധികമായി ഉയര്‍ന്നു.

ജല്‍ ജീവന്‍ മിഷന്‍ 2.0: ഗ്രാമീണ ജലവിതരണ സംവിധാനങ്ങളെ കൂടുതല്‍ വിശ്വസനീയമാക്കുകയും ഗുണമേന്മയുള്ള കുടിവെള്ളം സുസ്ഥിരമായി ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ രണ്ടാം ഘട്ടം ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമ ജല-ശുചിത്വ സമിതികള്‍ക്കും ഇതിലൂടെ പൂര്‍ണ്ണ ഉത്തരവാദിത്തവും അധികാരവും നല്‍കുന്നു. ‘ജല സേവാ ആങ്കലന്‍’ എന്ന ഡിജിറ്റല്‍ സംവിധാനത്തിലൂടെ കുടിവെള്ള സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും സാധിക്കുന്നു.

നമാമി ഗംഗേ: ഗംഗാ നദിയെയും പോഷകനദികളെയും പുനരുജ്ജീവിപ്പിക്കുന്നതിനായി സമഗ്രമായ സമീപനമാണ് പദ്ധതി സ്വീകരിച്ചിട്ടുള്ളത്. മലിനജല സംസ്‌കരണത്തിനായി അനുമതി നല്‍കിയ 527-ലധികം പദ്ധതികളില്‍ 367 എണ്ണം പൂര്‍ത്തിയായി. ഇതിലൂടെ പ്രതിദിനം 4,263 ദശലക്ഷം ലിറ്റര്‍ മലിനജലം സംസ്‌കരിക്കാനുള്ള ശേഷി കൈവരിച്ചു.

സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍): ഗ്രാമപ്രദേശങ്ങളില്‍ 12 കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതിലൂടെ സ്ത്രീകളുടെ അന്തസ്സും ആരോഗ്യസൗകര്യങ്ങളും സംരക്ഷിക്കാന്‍ സാധിച്ചു. രണ്ടാം ഘട്ടത്തില്‍, ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിനും ഗ്രേ വാട്ടര്‍ പുനരുപയോഗത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നു.

‘ജന്‍ ഭാഗീദാരി’ അഥവാ ജനപങ്കാളിത്തം

ജനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെ മാത്രമേ ഏതൊരു പൊതുനയവും വിജയകരമാകൂ. ജലസംരക്ഷണത്തിലും ഭാരതം ഈ സമീപനമാണ് സ്വീകരിക്കുന്നത്. ‘ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി’, ‘ക്യാച്ച് ദി റെയിന്‍’ തുടങ്ങിയ സംരംഭങ്ങളിലൂടെ ജലസംരക്ഷണം ഒരു സര്‍ക്കാര്‍ പദ്ധതി എന്നതില്‍ കവിഞ്ഞ് ജനങ്ങളുടെ കൂട്ടായ പ്രസ്ഥാനമായി മാറി.

മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളില്‍ പ്രദേശങ്ങളുടെ വൈവിധ്യമനുസരിച്ച് പ്രാദേശികമായ പരിഹാരങ്ങളാണ് പ്രായോഗികമാകുക. ഹിമാലയന്‍ പ്രദേശങ്ങളിലെയും വരണ്ട പ്രദേശങ്ങളിലെയും നഗരങ്ങളിലെയും ജലപ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ ഭൂഗര്‍ഭജല റീചാര്‍ജ്, ജലസേചന കാര്യക്ഷമത, മലിനജല പുനരുപയോഗം തുടങ്ങിയ മേഖലകളിലെ വിജയിച്ച തദ്ദേശീയ മാതൃകകള്‍ പരസ്പരം പങ്കുവെക്കാനും മാതൃകയാക്കാനും
സാധിക്കണം.

ആഗോള സഹകരണവും സാങ്കേതികവിദ്യയും

ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ പരിഹാരങ്ങളും ഒരു രാജ്യത്തിനും ഒറ്റയ്‌ക്ക് കണ്ടെത്താനാവില്ല. വിജ്ഞാന കൈമാറ്റത്തിലൂടെയും അന്താരാഷ്‌ട്ര സഹകരണത്തിലൂടെയും മാത്രമേ കാലാവസ്ഥാ അപകടസാധ്യതാ മാനേജ്‌മെന്റും നൂതന സാങ്കേതികവിദ്യകളും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനാകൂ.

കൂടാതെ, കൃത്യമായ ഡാറ്റ, കമ്പ്യൂട്ടര്‍ അധിഷ്ഠിത മോഡലിംഗ്, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ (‘സുജലം ഭാരത്’ പോലുള്ള സംവിധാനങ്ങള്‍) എന്നിവ വഴി ജല ആസൂത്രണം മെച്ചപ്പെടുത്താനും തീരുമാനങ്ങള്‍ സുതാര്യമാക്കാനും സാധിക്കുന്നു. ഇതിനായി വിദഗ്ധര്‍, സ്റ്റാര്‍ട്ടപ്പുകള്‍, യുവാക്കള്‍ എന്നിവരുടെ സജീവ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. കാലാവസ്ഥാ വ്യതിയാനം മഴയുടെ രീതികളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമ്പോഴും, നമ്മുടെ പ്രതികരണം വ്യക്തവും ശാസ്ത്രീയവുമായിരിക്കണം. ഇന്ന് മുതല്‍ 26 വരെ ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ‘ഇന്ത്യാ അന്താരാഷ്‌ട്ര ജലവാരം’, ആഗോളതലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ജലപരിപാലന നയങ്ങള്‍ രൂപപ്പെടുത്താനുള്ള നാഴികക്കല്ലാകും. ഭാവി തലമുറകള്‍ക്കായി ഓരോ തുള്ളി ജലവും സംരക്ഷിക്കാനും, 2047-ഓടെ ‘വികസിത ഭാരതം’ സാക്ഷാത്കരിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ദര്‍ശനത്തിന് കരുത്തേകാനും നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.

 

Tags: Water ConservationC. R. PatilUnion Minister of Jal Shakti of India'Jan Bhagidari' or public participation
സി. ആര്‍. പാട്ടീല്‍
സി. ആര്‍. പാട്ടീല്‍
കേന്ദ്ര ജല്‍ ശക്തി മന്ത്രി [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലസംരക്ഷണം മുന്‍നിര്‍ത്തി വരള്‍ച്ചയെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷനും എംഎന്‍ആര്‍ഇജിഎസും; സാങ്കേതിക ശില്‍പ്പശാലക്ക് സമാപനം

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.