India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: ‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി (71) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. ശിവാജി ഗണേശൻ-കമല ദമ്പതിമാരുടെ മൂത്തമകളാണ് ശാന്തി.ചെന്നൈ നഗരത്തിലെ അറിയപ്പെടുന്ന ശാന്തി തിയേറ്ററിന് ശിവാജി ഗണേശൻ മകളുടെ പേരാണ് നൽകിയത്.

ശിവാജി ഗണേശന്റെ വത്‌സരവാക്കത്തെ കുടുംബവീട്ടിലായിരുന്നു ശാന്തിയും കുടുംബവും താമസിച്ചിരുന്നത്. സിനിമാരംഗത്തെ പ്രമുഖരും രാഷ്‌ട്രീയനേതാക്കളും ശാന്തിയുടെ നിര്യാണത്തിൽ അനുശോചിച്ചു. മറ്റുസഹോദരങ്ങൾ: രാംകുമാർ (സിനിമാനിർമാതാവ്), പ്രഭു (നടൻ), തേൻമൊഴി.

Recent Posts