മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ധാര്‍മികവും ആത്മീയവുമായ കാര്യങ്ങളില്‍ ഇടപെടും. മന്ദഗതിയിലായ കച്ചവടം വികസിക്കും. ഗൃഹത്തില്‍നിന്ന് അകന്ന് കഴിയേണ്ടിവരും. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പ്രവൃത്തിയില്‍ വിജയമുണ്ടാകും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യത്തിന് കാലതാമസം നേരിടും. ധാര്‍മികവും ആത്മീയവുമായ പ്രവൃത്തിയിലേര്‍പ്പെടും. ജനമധ്യത്തില്‍ പരിഗണന ലഭിക്കും. ദൈവിക കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയം കൈവരിക്കും. വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസയും അനുമോദനവും ലഭിക്കും. പുതിയ വാഹനം വാങ്ങുവാന്‍ യോഗമുണ്ട്. കുടുംബജീവിതം സുഖകരമായിരിക്കും. പ്രശസ്തിയും അംഗീകാരവും ഉയരും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പഠനകാര്യങ്ങളില്‍ ഉന്നത വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. കര്‍മ്മരംഗത്ത് കഷ്ടപ്പാടുകള്‍ വരുന്നതാണ്. മനോഗതത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച് നഷ്ടം സംഭവിക്കും. കടത്തെ സംബന്ധിച്ച് ആലോചിച്ച് മനസ്സ് വ്യാകുലപ്പെടും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സമയക്കുറവ് കാരണം പല ജോലികളും ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. കേസുകളിലും മറ്റും അനുകൂല വിജയമുണ്ടാകും. ഉദ്ദിഷ്ടകാര്യം സാധിക്കും. വാക്കുതര്‍ക്കങ്ങളില്‍ വിജയിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. വ്യവഹാരാദി കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കുകയില്ല. ബന്ധുജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. കുടുംബത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മതപരമായ കര്‍മങ്ങളില്‍ പങ്കുകൊള്ളും. ശത്രുക്കളെ മിത്രങ്ങളായി മാറ്റും. മകളുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും. പ്രവൃത്തിസ്ഥാനത്ത് തസ്‌കരശല്യമുണ്ടാകും. ബിസിനസില്‍ പണം നഷ്ടപ്പെടും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. വിലപ്പെട്ട രേഖകള്‍ കൈവശം വരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ബിസിനസ്സില്‍ പണം ലഭിക്കും. അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്. പ്രശസ്തിയും പണവും ലഭിക്കും. പിതാവുമായി അഭിപ്രായഭിന്നതയുണ്ടാകും. ബന്ധുജനങ്ങളുടെ വിവിധ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും. വരുമാന മാര്‍ഗങ്ങള്‍ വര്‍ധിക്കും. കര്‍മസ്ഥാനം മോടിപിടിപ്പിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാവിജയം കൈവരിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് നല്ല സമയമല്ല. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം. ഈശ്വരകാരുണ്യംകൊണ്ട് അപകടങ്ങളില്‍നിന്ന് രക്ഷപ്പെടും. സുഹൃത്തുക്കളുമായി ഒത്തുചേരും. വീട് മാറി താമസിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
തൊഴില്‍ മേഖലയില്‍ നല്ല ആദായമുണ്ടാകും. കരാറുപണിക്കാര്‍ക്കുള്ള ധനാഗമത്തിന് കാലതാമസം വരും. ഭൂമിയുടെ അവകാശത്തിന്‍മേല്‍ അടുത്തവരുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായെന്നുവരും. ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്യും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം സംഭവിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കാന്‍ യോഗമുണ്ട്. സാമ്പത്തികമായി അനുകൂലമെങ്കിലും മനസ്സുഖം കുറയും. കാര്യതടസ്സവും അനാവശ്യച്ചെലവുകളും വന്നുചേരും. സന്താനങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകും. വ്യക്തിപ്രഭാവം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും. പ്രമാണങ്ങളില്‍ ഒപ്പുവെക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ദേവാലയവുമായി ബന്ധപ്പെട്ടവര്‍ക്ക് സാമ്പത്തിക പുരോഗതിയുണ്ടാകും. കര്‍മരംഗത്ത് സമാധാനമുണ്ടാകും. ജ്യേഷ്ഠസഹോദരനുമായി പിണങ്ങിനില്‍ക്കേണ്ടിവരും. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിവാസത്തിന് യോഗമുണ്ട്. ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. ബന്ധുജനങ്ങളുടെ വിവിധ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും.












