പാലക്കാട് : എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു ഭരണത്തിലെങ്കില്‍ ഇപ്പോള്‍ മെസ്സി വന്നേനെയെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍. തങ്ങളുടെ സര്‍ക്കാരാണ് ഇപ്പോഴുമെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെയെന്നാണ് എ.കെ ബാലന്‍ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു എ.കെ ബാലന്റെ പ്രതികരണം.
മെസ്സിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ പിന്തുണച്ചുകൊണ്ടാണ് എ.കെ ബാലന്‍ സംസാരിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല. ഹോട്ടല്‍ ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയാലല്ലേ തെറ്റ്? ഒരു ടോക്കണ്‍ പോലും വാങ്ങിയിട്ടില്ല. എന്നിട്ടാണ് കേസെടുക്കുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. പിണറായി കേരള രാഷ്‌ട്രീയത്തിൽ തിളങ്ങി നിൽക്കും. P. ജയരാജനെയും രാജേഷിനെയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയററിൽ എടുത്തത് വൈകി പോയിട്ടില്ല. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















