Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവിന് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ഉച്ചയ്‌ക്ക് 1.30 ഓടെ രാമനാമങ്ങളാല്‍ മുഖരിതമായ വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ആയിരങ്ങളാണ് ഉദ്ഘാടന ചടങ്ങിന് മാത്രം സാക്ഷികളായി. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുകളടക്കം നിരവധി പ്രമുഖരാണ് ഇന്നലെ കോണ്‍ക്ലേവില്‍ പങ്കെടുത്തത്.

എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മാവൂത്ത്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കെ.കെ. സാജു, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍, ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, മുതിര്‍ന്ന പ്രചാരകരായ എസ്. സേതുമാധവന്‍, വി.കെ. വിശ്വനാഥന്‍, റിട്ട. ജഡ്ജി സുന്ദരം ഗോവിന്ദ്, റിട്ട. ജസ്റ്റിസ് എ. രാമചന്ദ്രന്‍, ക്ഷേത്രീയ വിശേഷ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍, ഭാഗവതാചാര്യ ശോഭന രവീന്ദ്രന്‍, എ.ആര്‍. മോഹനന്‍, റാം മോഹന്‍, ശബരിമല കര്‍മ്മ സമിതി ചെയര്‍മാന്‍ എസ്.ജെ.ആര്‍. കുമാര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോ
ര്‍ജ് തുടങ്ങിയ പ്രമുഖര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.

ഉദ്ഘാടന പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തിലൊരു പരിപാടിയ്‌ക്ക് ക്ഷണിച്ച ജന്മഭൂമിയുടെ ടീമിനെ പേരെടുത്ത് പറഞ്ഞ് തന്റെ അഭിനന്ദനവും നന്ദിയും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. 2018ല്‍ ജന്മഭൂമിയുടെ കൊല്ലം എഡീഷന്റെ ഉദ്ഘാടനത്തിനെത്തിയ കാര്യവും അദ്ദേഹം ഓര്‍ത്തെടുത്തു.

ഉദ്ഘാടന സമ്മേളത്തിന് ശേഷം വന്ദേമാതരവും ജനഗണമനയും ആലപിച്ച സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികളെ അടുത്ത് വിളിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് സൗഹൃദം പങ്കിട്ടു. കുട്ടികളോട് വിശേഷങ്ങള്‍ തിരക്കിയ അദ്ദേഹം അവര്‍ക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് വേദിവിട്ടത്.

മടങ്ങുന്നതിന് തൊട്ടുമുമ്പ് താഴത്തെ നിലയില്‍ തന്നെ കാത്ത് നിന്ന ആളുകളുടെ അടുത്തെത്തി ഹസ്തദാനം നല്‍കാനും കേന്ദ്രമന്ത്രി മറന്നില്ല. ഏറെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയം ആളുകളെ നിയന്ത്രിച്ചത്.

രണ്ടാം നിലയില്‍ ക്രമീകരിച്ച ഉദ്ഘാടന വേദിയ്‌ക്ക് സിറ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ മുതല്‍ പോലീസ് ശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു. ഇതിനൊപ്പം കേന്ദ്രസേനയും രഹസ്യാന്വേഷണ വിഭാഗവും ശക്തമായ സുരക്ഷയൊരുക്കി. താഴത്തെ നിലയിലൊരുക്കിയ ജന്മഭൂമി, കുരുക്ഷേത്ര, വ്യോമ ലാബ്‌സ് എന്നിവയുടെ ബുക്ക് സ്റ്റാളും അങ്കമാലി സേവാഭാരതിയുടെ സുകര്‍മ്മ വികാസ കേന്ദ്രത്തിന്റെ സ്റ്റാളിലും വലിയ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്.

Recent Posts