
ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
മുംബൈ:’അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് ആദിത്യ താക്കറെയുടെ ആദ്യ പ്രതികരണം; തന്നെ സ്വഭാഹത്യ ചെയ്യുകയാണെന്നും ആദിത്യ താക്കറേ. 2020ല്‍ ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മലാഡില്‍ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ദിഷ സാലിയന്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ ആദിത്യ താക്കറെയ്‌ക്ക് ബന്ധമുണ്ടെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതിനാല്‍ കേസ് തേച്ചുമാച്ചുകളഞ്ഞതാണെന്ന് ദിഷ സാലിയന്റെ കുടുംബക്കാര്‍ ആരോപിച്ചിരുന്നു. അന്ന് കെട്ടിപ്പൂട്ടി വെച്ച കേസില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിഷ സാലിയന്റെ പിതാവ് നല്‍കിയ കേസിലാണ് മുംബൈ ഹൈക്കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
അതേ സമയം ദിഷ സാലിയനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശക്തമായി നിഷേധിച്ച അദ്ദേഹം, തനിക്കെതിരായ തുടർച്ചയായ ആരോപണങ്ങളെ ‘വ്യക്തിഹത്യ’ നടത്താനുള്ള ശ്രമമെന്ന് വിശേഷിപ്പിച്ചു.
‘ഞാൻ ദിഷ സാലിയനെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’
തന്റെ ‘എക്സ്’ (X) അക്കൗണ്ടിലൂടെയായിരുന്നു ആദിത്യ താക്കറെയുടെ ആദ്യപ്രതികരണം. “ദിഷ സാലിയനെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല” എന്ന് താക്കറെ വ്യക്തമാക്കി. തെളിവുകളില്ലാതെ ഏകദേശം ആറ് വർഷമായി തന്റെ പേര് ഈ കേസുമായി ആവർത്തിച്ച് ബന്ധിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. “അനാവശ്യമായ ബഹളങ്ങൾ മാറ്റിവെച്ച് നമുക്ക് വസ്തുതകൾ സംസാരിക്കാം: ഞാൻ ദിഷ സാലിയനെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ട് പോലുമില്ല.”- ആദിത്യ താക്കറെ കുറിക്കുന്നു.
അതേ സമയം ദിഷ സാലിയന്റെ പിതാവ് കോടതിയില്‍ വാദിച്ചത് തന്റെ മകള്‍ ആത്മഹത്യ ചെയ്തതാണെന്നത് കെട്ടിച്ചമച്ച കഥയാണെന്നും അവളുടെ കൊലപാതകത്തിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ആത്മഹത്യയെന്ന രീതിയില്‍ പ്രചരിപ്പിച്ചതെന്നും ആണ് മുംബൈ കോടതിയില്‍ വാദിച്ചത്. അന്ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്.