Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അഫ്ഗാനിസ്ഥാനിലൂടെ പെര്‍മിറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന മലയാളി ട്രാവല്‍ വ്ലോഗര്‍ അരുണിമയെ കഴിഞ്ഞ ദിവസം രാത്രി താലിബാന്‍ തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച അരുണിമ താന്‍ സുരക്ഷിതയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. അതിന് പിന്നാലെ ഇന്ത്യൻ എംബസിയ്‌ക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് അരുണിമ .

‘ എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ്. ഞാന്‍ ഇന്ത്യന്‍ എംബസിയെ കോണ്‍ടാക്റ്റ് ചെയ്തിരുന്നു. രാവിലെ അഫ്ഗാനിലെ ഒഫീഷ്യല്‍സ് റൂമിലെത്തി. രണ്ടുപേരെ കൂട്ടി എന്നെ കാബൂളിലേക്ക് അയച്ചൂ. താങ്ക്യൂ ഇന്ത്യന്‍ എംബസി ‘ എന്നാണ് അരുണിമ പറയുന്നത് .

അഫ്ഗാനില്‍ പെർമിറ്റ്‌ ഇല്ലാതെ പോയി പിടിച്ചുവെചാൽ ഇന്ത്യൻ എംബസി സഹായത്തിന് വരില്ലെന്നും 2022 ലെ യാത്രയ്‌ക്കിടെ താലിബാന്‍ പിടിച്ച് ജയിലിലിട്ടിട്ട് പോലും ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടില്ലെന്നും പറഞ്ഞ് ട്രാവലറായ എസ്. മാഹിന്‍ എന്ന ഹിച്ച്‌ഹൈക്കിംഗ് നോമാഡ് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് തന്നെ സഹായിച്ചത് എംബസിയാണെന്ന് അരുണിമ വ്യക്തമാക്കിയിരിക്കുന്നത്.

 

Recent Posts