
സിൽവർസ്റ്റോണിൽ നടന്ന റേസിംഗ് ഇവന്റിന് പിന്നാലെ നടൻ അജിതിന്റെ മറ്റൊരു വീഡിയോ കൂടി വൈറലാകുന്നു. സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള താരത്തിന്റെ റിയാക്ഷൻ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
വീഡിയോയിൽ, ഒരു ആരാധകൻ അജിത്തിന്റെ അടുത്തേക്ക് സെൽഫി എടുക്കാൻ വരുന്നത് കാണാം. ഉടൻ തന്നെ അജിത്തിന്റെ അംഗരക്ഷകർ ഇടപെട്ട് ആരാധകനോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ, അജിത് കുമാർ പിന്നീട് ആ വ്യക്തിയെ ദേഷ്യത്തോടെ നോക്കുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോ ഇപ്പോൾ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സെൽഫി എടുക്കാൻ വന്ന ആരാധകനോട് അജിത് കുമാർ ഇങ്ങനെ പ്രതികരിക്കരുതായിരുന്നു എന്നാണ് ചിലർ പറയുന്നത്.’ഹാമിൽട്ടൺ പോലും ഇങ്ങനെ പെരുമാറില്ല’ എന്നാണ് ചിലർ പറയുന്നത്. നമ്മളാണ് അവരെ താരങ്ങളാക്കിയതെന്നും, എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നതെന്നും ചിലർ പറയുന്നു.