
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളില്‍ വൈകിട്ട് ആറുമണിക്ക് ശേഷം അത്യാവശ്യമല്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യണമെന്നും എസി ഒഴിവാക്കണമെന്നും മാനേജിംഗ് ഡയറക്ടറുടെ സര്‍ക്കുലര്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃകയാകണമെന്നാണ് നിര്‍ദേശം. ആയിരക്കണക്കിന് കെഎസ്ഇബി ജീവനക്കാര്‍ ഒരുമിച്ച് ഇതു ചെയ്യുമ്പോള്‍ അത് പൊതുജനങ്ങള്‍ക്ക് ശക്തമായ സന്ദേശമാകുമെന്നും എംഡി എംജി രാജമാണിക്യം അഭിപ്രായപ്പെട്ടു.
അത്യാവശ്യമായ വൈദ്യുതി ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കണം. വീടുകളിലും വൈകിട്ട് ആറു മുതല്‍ 12 വരെ എസി ഉപയോഗം നിയന്ത്രിക്കണം. വൈദ്യുത വാഹന ചാര്‍ജിംഗ് രാത്രി ഒഴിവാക്കണം.