ജനീവ: ആഗോള ബാസ്‌ക്കറ്റ്ബോള്‍ നിയമാവലിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര ബാസ്‌ക്കറ്റ്ബോള്‍ ഫെഡറേഷന്‍ (ഫിബ). ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ പുതിയ പരിഷ്‌കാരങ്ങള്‍ ലോകമെമ്പാടും നിലവില്‍ വരും. കളിയിലെ അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാനും, ഫൗളുകള്‍ക്കായി കളിക്കാര്‍ നടത്തുന്ന മനഃപൂര്‍വ്വമായ നാടകങ്ങള്‍ (ഫൗള്‍ ബെയ്റ്റിങ്) തടയാനും, കോര്‍ട്ടിന്റെ ഘടന കൂടുതല്‍ ആധുനീകരിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങള്‍. ഈ വലിയ മാറ്റങ്ങളുമായി റഫറിമാരെയും ഒഫീഷ്യലുകളെയും പരിചിതരാക്കുന്നതിനായി ‘റെഫ്മാസ്റ്റേഴ്സ് ബാസ്‌ക്കറ്റ്ബോള്‍ ക്യാമ്പ്’ ഉള്‍പ്പെടെയുള്ള പ്രമുഖ പരിശീലന പരിപാടികളും ദേശീയ ഫെഡറേഷനുകളും വിപുലമായ ക്ലിനിക്കുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
പുതിയ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനം ടെക്നിക്കല്‍, അണ്‍സ്പോര്‍ട്സ്മാന്‍ലൈക്ക് ഫൗളുകളുടെ പുനഃക്രമീകരണമാണ്. ടെക്നിക്കല്‍ ഫൗളുകളെ ഇനിമുതല്‍ കാറ്റഗറി 1 (ബിഹേവിയറല്‍), കാറ്റഗറി 2 (അഡ്മിനിസ്ട്രേറ്റീവ്) എന്നിങ്ങനെ രണ്ടായി തിരിക്കും. കളിക്കാരെയോ റഫറിമാരെയോ അധിക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന കടുത്ത അച്ചടക്കലംഘനങ്ങള്‍ കാറ്റഗറി 1-ല്‍ വരും. ഇത് കളിക്കാരനെ മത്സരത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിക്കാം. എന്നാല്‍ ബാസ്‌ക്കറ്റ് അടിച്ച ശേഷം പന്തില്‍ തൊടുക തുടങ്ങിയ ചെറിയ സമയതാമസങ്ങള്‍ കാറ്റഗറി 2-ല്‍ പെടും; ഇതിന് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കില്ല. തുടങ്ങിയ മാറ്റങ്ങള്‍ മാറ്റങ്ങള്‍ ഔദ്യോഗിക സ്‌കോര്‍ഷീറ്റിലും പ്രതിഫലിക്കും. പഴയ ‘യു’ മാര്‍ക്കിംഗിന് പകരം ഡിസ്റപ്റ്റീവ് ഫൗളുകള്‍ക്ക് ‘ഡിഐ’ എന്നും ഫ്‌ലാഗ്രന്റ് ഫൗളുകള്‍ക്ക് ‘എഫ്എല്‍’ എന്നും രേഖപ്പെടുത്തും. പുറത്താക്കലിലേക്ക് നയിക്കുന്ന ഫൗളുകള്‍ തെറ്റുകൂടാതെ തിരിച്ചറിയാന്‍ സ്‌കോര്‍ഷീറ്റില്‍ പ്രത്യേമായി വൃത്തം വരക്ക് കാണിക്കുകയും ചെയ്യും. പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഈ സങ്കീര്‍ണ്ണമായ നിയമങ്ങള്‍ പഠിച്ചെടുക്കാന്‍ റഫറിമാര്‍ പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് ഫെഡറേഷനുകള്‍ അറിയിച്ചു.











