Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 10:17 pm IST
inKerala, India

ജമ്മുകശ്മീരില്‍ നിന്ന് വര്‍ണം കെ. എസ്.

ശ്രീനഗര്‍: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ കൊച്ചിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് തുടക്കമായി. വിനോദ സഞ്ചാരമേഖല, അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ പവര്‍ പ്ലാന്റ് പ്രൊജക്ടുകള്‍ എന്നിവ മാധ്യമ പ്രതിനിധികള്‍ക്ക് നേരിട്ട് കണ്ട് മനസിലാക്കാന്‍ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ജന്മഭൂമി അടക്കം കേരളത്തിലെ 11 മാധ്യമങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ട്. പിഐബി കൊച്ചി ഡയറക്ടര്‍ ധന്യ സനല്‍ ഐഐഎസ,് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഗോപിക ജി. എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.

യാത്രയുടെ ആദ്യദിനത്തില്‍ മാദ്ധ്യമപ്രതിനിധി സംഘം ശ്രീനഗറിലെ പിഐബി ഓഫീസ് സന്ദര്‍ശിച്ചു. ശ്രീനഗര്‍ പിഐബി ഡയറക്ടര്‍ ഖാസി മൊഹമ്മദ് സല്‍മാന്‍ ഇബ്രാഹിം ഐഐഎസ് കശ്മീരിലെ വിനോദസഞ്ചാരം, വാര്‍ത്താ വിനിമയം, പിഐബി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ബാരാമുള്ള ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗും സംഘം സന്ദര്‍ശിച്ചു. ഒരാഴ്ച നീളുന്ന യാത്രയില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തു നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മാധ്യമം പ്രതിനിധികള്‍ നേരിട്ട് കണ്ട് മനസിലാക്കും.

പിഐബി ശ്രീനഗര്‍ ഡയറക്ടര്‍ ഖാസി മൊഹമ്മദ് ഇബ്രാഹിമിന് പിഐബി കൊച്ചി ഡയറക്ടര്‍ ധന്യ സനല്‍ ഉപഹാരം കൈമാറുന്നു

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

കശ്മീരിലെ ഗുല്‍മര്‍ഗിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ഗൊണ്ടോളയിലേക്ക് സഞ്ചാരികളുടെ തിരക്കേറുന്നു. മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപ്പാര്‍ന്ന താഴ്വരകളുടെയും അതിമനോഹരമായ കാഴ്ചകള്‍ കേബിള്‍ കാറിലൂടെ സഞ്ചരിച്ച് ആസ്വദിക്കാമെന്നതാണ് ഗൊണ്ടോളയുടെ പ്രത്യേകത. ഭാരത – പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം 13,500 അടി ഉയരത്തിലുള്ള അഫര്‍വത് കൊടുമുടിയാണ് കേബിള്‍ കാറിന്റെ ലാസ്റ്റ് പോയിന്റ്.

അഫര്‍വതിലേക്കുള്ള കേബിള്‍ കാര്‍

ജമ്മു കശ്മീര്‍ കേബിള്‍ കാര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ജെകെസിസിസി) നേതൃത്വത്തിലാണ് ഗൊണ്ടോള പ്രവര്‍ത്തിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് യാത്ര. ഒന്നാം ഘട്ടം ഗുല്‍മാര്‍ഗില്‍ നിന്ന് ഏകദേശം 3,100 മീറ്റര്‍ (10,200 അടി) ഉയരത്തിലുള്ള കോങ്ദൂരിയിലേക്കും രണ്ടാം ഘട്ടം അവിടെ നിന്ന് ഏകദേശം 3,980 മീറ്റര്‍ (13,050 അടി) ഉയരത്തിലുള്ള അഫര്‍വത് മേഖലയിലേക്കുമാണ്. അഫര്‍വതില്‍ എത്തുമ്പോള്‍ സഞ്ചാരികള്‍ക്ക് അതിര്‍ത്തിയോട് ചേര്‍ന്ന ഉയര്‍ന്ന പര്‍വതപ്രദേശത്തിന്റെ പ്രത്യേക ഭൂപ്രകൃതി അനുഭവിക്കാം.

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

മഞ്ഞുപുതച്ച പര്‍വതനിരകളും പച്ചപ്പാര്‍ന്ന മലഞ്ചെരിവുകളും ഗൊണ്ടോള യാത്രയ്‌ക്ക് വ്യത്യസ്ത ഭംഗി നല്‍കുന്നു. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് മണി വരെയാണ് കേബിള്‍ കാറിന്റെ പ്രവര്‍ത്തന സമയം. എന്നാല്‍ കാലാവസ്ഥ, മഞ്ഞുവീഴ്ച, സുരക്ഷാ സാഹചര്യങ്ങള്‍ എന്നിവയെ ആശ്രയിച്ചു ഗോണ്ടോളയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വന്നേക്കാം.
പ്രകൃതിഭംഗിയും സാഹസികതയും ഒരുമിച്ച് അനുഭവിക്കാനാകുന്നതിനാല്‍ പ്രതിദിനം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മഞ്ഞുമലകളെ അടുത്തറിയാനുള്ള ഈ യാത്ര സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിക്കുന്നത്.

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

മഞ്ഞുമലകളുടെ താഴ്വാരത്തെ ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ് പ്രകൃതിഭംഗിയും കായിക പാരമ്പര്യവും ഒരുമിക്കുന്ന അപൂര്‍വ ഇടമാണ്. സിനിമ, സീരിയല്‍ ഷൂട്ടിംഗിന്റെ ഇഷ്ട കേന്ദ്രം കൂടിയായ ഈ ക്ലബിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ് ആരംഭിക്കുന്നത് 1890ലാണ്. തുടക്കത്തില്‍ ഇവിടെ ആറ് ഹോള്‍ കോഴ്സുകളാണ് ആരംഭിച്ചത്. പിന്നീട് 1911ല്‍ ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ് ഔദ്യോഗികമായി രൂപം കൊള്ളുകയും കോഴ്‌സുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. 1922-ല്‍ ആദ്യ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പും ഇവിടെ അരങ്ങേറി. നെദോസ് കപ്പ്,, നോര്‍ത്തേണ്‍ ഇന്ത്യ കപ്പ് അടക്കം നിരവധി പ്രധാന മത്സരങ്ങള്‍ക്ക് കോഴ്സ് വേദിയായി. നിലവില്‍ 18 ഹോള്‍ കോഴ്സുകളാണ് ക്ലബ്ബില്‍ ഉള്ളത്.

വിശാലമായ കുന്നുകളും ചരിവുകളും വിശാലമായ പുല്‍മേടുകളും ചുറ്റുമുള്ള ഹിമാലയന്‍ മലനിരകളും ചേര്‍ന്നതാണ് ക്ലബ്ബിന്റെ പ്രത്യേകത. പ്രശസ്ത ഗോള്‍ഫ് കോഴ്സ് ഡിസൈനര്‍ പീറ്റര്‍ തോംസണ്‍ 1970ലാണ് ക്ലബ്ബിന്റെ നിര്‍മാണം തുടങ്ങുന്നത്. പിന്നീട് കാലാനുസൃതമായി പല നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നെങ്കിലും പഴമ അതേപടി നിലനിര്‍ത്തി. മരങ്ങള്‍ കൊണ്ട് ഇനിയും നിരവധി വര്‍ഷത്തോളം ഈട് നില്‍ക്കുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം. ക്ലബ്ബിനുള്ളില്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച പിയാനോകളും മറ്റും ഇന്നും സംരക്ഷിക്കുന്നുണ്ട്. പഴമയുടെ ഓര്‍മകള്‍ പേറുന്ന ക്ലബ്ബിനെ കൂടുതല്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഗോള്‍ഫ് ടൂറിസം കേന്ദ്രമാക്കി ഗുല്‍മാര്‍ഗിനെ ഉയര്‍ത്തുകയാണ് ലക്ഷ്യം.

 

Tags: Kochi Press Information BureauPIB Kochi Director Dhanya Sanal IISGulmarg Golf ClubApharwat Peak
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.