
എൻ.ഐ.എ ചീഫ് മേധാവി ഹർഷവർദ്ധന്റെ
പുതിയ ലുക്കുമായി ഓപ്പറേഷൻ. ത്രാളിന്റെ അണിയറ പ്രവർത്തകർ. ജയസൂര്യയുടെ ജന്മദിന സമ്മാനമായിട്ടാണ് പുതിയ ലുക്ക് പുറത്തുവിട്ടിരിക്കു
ന്നത്.
ഉയർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ രൂപവും ഭാവവും, വേഷവുമെല്ലാം കോർത്തിണങ്ങിയ ലുക്ക്.. ആ പോസ്റ്റിന് അർഹമായതു തന്നെ..
ഗുഡ് വിൽ എന്റെർടൈൻ
മെൻ്റിന്റെ ബാനറിൽ
ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം രതീഷ്‌വേഗയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
കാശ്‌മീരിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തിൽ ഒരുങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ മൂവിയാണ്. ഓപ്പറേഷൻ ത്രാൾ .
പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഇദ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്ന ഹർഷ വർഡൻ.
മലയാളത്തിലേയും, ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന
ഈ ബിഗ് ബഡ്ജറ്റു ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
വാഴൂർ ജോസ് .