Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: നാദാപുരം വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുനിലിന്റെ പിതൃ സഹോദര പുത്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വായാട് ഉന്നതിയിലെ ജിജീഷ്(34) ആണ് മരിച്ചത്.

ഹൃദയാഘാതം മൂലം കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു മരണം.സുനിലിന്റെ വീട്ടില്‍വച്ച് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ജിജീഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.വട്ടോളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്നു ജിജീഷ്.

വിലങ്ങാട് വായാട് ഉന്നതിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സുനില്‍ കൊല്ലപ്പെട്ടത് ശനിയാഴ്ചയായിരുന്നു.ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് സുനിലിനെ ആക്രമിക്കുകയായിരുന്നു.

Recent Posts