പാലക്കാട്: പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് ഉത്തരവ് ഇറക്കി റെയില്‍വേ ബോര്‍ഡ്. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗലൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ഭാഗമായ മൈസൂരു ഡിവിഷനിലേക്ക് മാറ്റി. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റം പ്രാബല്യത്തിലാകും. വെളളിയാഴ്ച ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.
പുതിയ തീരുമാനത്തിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.അതേസമയം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഭാഗമായി തോക്കൂര്‍ സ്റ്റേഷന്‍ തുടരും. കൊങ്കണ്‍ റെയില്‍വേയ്‌ക്കും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയ്‌ക്കും ഇടയിലുള്ള ഇന്റര്‍ചേഞ്ച് പോയിന്റായി ഇത് പ്രവര്‍ത്തിക്കും.













