
തിരുവനന്തപുരം : ഓണം പ്രമാണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കോട്ടയം വഴി സര്‍വീസ് നടത്തുന്ന മൂന്ന് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കും റിസര്‍വേഷന്‍ ആരംഭിച്ചു. ബെംഗളൂരു കന്റോണ്‍മെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍. ഹൊസൂര്‍, ധര്‍മപുരി, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡാനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇന്ന് രാത്രി 8.45ന് പുറപ്പെട്ട ട്രെയിന്‍ 22ന് ഉച്ചയ്‌ക്ക് 1.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. 22ന് ഉച്ചകഴിഞ്ഞ് 3.15ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് മടങ്ങുന്ന ട്രെയിന്‍ 23ന് രാവിലെ 9.45ന് യശ്വന്ത്പൂരില്‍ എത്തും.
ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് 28ന് വൈകുന്നേരം 4.40ന് പുറപ്പെടുന്ന ട്രെയിന്‍ 29ന് രാവിലെ 10.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. 29ന് ഉച്ചയ്‌ക്ക് 12.40ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് മടങ്ങുന്ന ട്രെയിന്‍ 30ന് പുലര്‍ച്ചെ 5.15ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തും.
എസ്എംവിടി ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍നിന്ന് 22ന് വൈകുന്നേരം 4.40ന് പുറപ്പെടുന്ന ട്രെയിന്‍ 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തും. 23ന് ഉച്ചയ്‌ക്ക് 12.40ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് മടങ്ങുന്ന ട്രെയിന്‍ 24ന് പുലര്‍ച്ചെ 5.15ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തും.