
മുംബൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ഓൺലൈനിൽ പലഹാരങ്ങൾ വിൽക്കാൻ അനുവദിച്ചതിന് ആമസോണിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. ‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’ എന്ന പേരിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോണിൽ വിൽക്കാൻ പലഹാരം വിൽക്കാൻ അനുവദിച്ചത്.
ഇടനിലക്കാർ മാത്രമാണെന്ന് പറഞ്ഞ് ആമസോണിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഉപഭോക്തൃ നിരീക്ഷണ സമിതി വ്യക്തമാക്കി. ചന്തു ട്രേഡിങ് കമ്പനിയുടെ ‘ബിഹാരി ബ്രദേഴ്സ്’ എന്ന ബ്രാൻഡിന് കീഴിലാണ് മധുരപഹാരങ്ങൾ അയോദ്ധ്യ രാമക്ഷേത്ര പ്രസാദമായി വിറ്റത്. ‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’ എന്നും “ശ്രീരാമന്റെ അനുഗ്രഹം” എന്നൊക്കെ പരാമർശിക്കുന്ന ലേബലുകളോടെയുമാണ് ഇവ ലിസ്റ്റ് ചെയ്തിരുന്നത്.
2024 ജനുവരിയിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.