Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

പാർട്ടി വിരുദ്ധ ശക്തികളിൽ പ്രധാനിയായി ഇഡി മാറി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: മുഹമ്മദ് റിയാസുമായി ബന്ധമുള്ളവരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി വിരുദ്ധ ശക്തികളിൽ പ്രധാനിയായി ഇഡി മാറി. അന്വേഷണം മുഹമ്മദ് റിയാസിലേക്ക് എത്തിക്കാനാണ് ഇഡി ശ്രമം. ഇത്തരം ശ്രമങ്ങളെ രാഷ്‌ട്രീയമായി നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.

കോഴിക്കോട് തന്നെ ഒൻപത് പേരെ, റിയാസുമായിട്ട് പരിചയമുണ്ട് എന്നുള്ളതിന്റെ പേരിൽ മാത്രം റെയ്ഡ് ചെയ്യുന്ന അവസ്ഥയാണ് ഇന്നലെ ഉണ്ടായത്. ഞങ്ങൾ ഇന്നലെ അതിനെ ശക്തിയായിട്ട് പ്രതിഷേധിച്ചിട്ടുണ്ട്.

ഇടതുപക്ഷ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് സിപിഎമ്മിന്റെ നേതാക്കളുമായിട്ട് അടുത്ത് ബന്ധമുള്ളവരെ എല്ലാം റെയ്ഡിന്റെ ഭാഗമായി ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് പാർട്ടി വിരുദ്ധ മനസ് രൂപപ്പെടുത്താനുള്ള ശ്രമം അവർ നടത്തുന്നത്. ഇതിനെ രാഷ്‌ട്രീയപരമായി നേരിടുമെന്ന് ഗോവിന്ദൻ പറഞ്ഞു.

Recent Posts