
ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ ആയുഷ് ഷെട്ടിക്ക് വന്‍വിജയം. ലോക ഒന്നാം നമ്പര്‍ താരം ഷി യു ക്വിയെ വീഴ്‌ത്തി ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് ഒന്നാം റൗണ്ട് മത്സരത്തില്‍ വമ്പന്‍ അട്ടിമറി സൃഷ്ടിച്ചിരിക്കുകയാണ് ഭാരത യുവതാരം ആയുഷ് ഷെട്ടി. ചൈനീസ് സൂപ്പര്‍ താരവും ഒന്നാം സീഡുമായ ഷി യു ക്വിയെയാണ് ആയുഷ് ഷെട്ടി പരാജയപ്പെടുത്തിയത്. ആവേശകരമായ പോരാട്ടത്തില്‍ 21-14, 13-21, 21-19ന് ആണ് ഭാരത താരത്തിന്റെ ചരിത്ര വിജയം.