കോഴിക്കോട് : സംസ്ഥാനത്ത് വിനോദ സഞ്ചാരത്തിനെത്തിയ അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍. നടക്കാവ് ജാഫര്‍ഖാന്‍ കോളനി റോഡിലെ ഹോട്ടലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
റാസല്‍ ഖൈമ സ്വദേശിനി സൈനബ് അലി ജുമാ മുഹമ്മദ് അല്‍ മര്‍സൂക്കി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് നടക്കാവ് സ്റ്റേഷനില്‍ വിവരമറിയുന്നത്. യുവതി കുടുംബ സമേതമാണ് കേരളത്തില്‍ എത്തിയത് എന്നാണ് വിവരം. നടക്കാവ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.















