Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എംഎസ്എംഇ വികസന(ഭേദഗതി) ബില്‍ -2026: വികസിത ഭാരതത്തിലേക്ക് ഒരു ചാലകശക്തി

ജിതന്‍ റാം മാഞ്ചിbyജിതന്‍ റാം മാഞ്ചി
Aug 14, 2026, 10:34 am IST
inArticle

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വികസന (ഭേദഗതി) ബില്‍-2026 പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത് രാജ്യത്തെ എംഎസ്എംഇ നിയമനിര്‍മാണ മേഖലയെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിന് അനുയോജ്യമാക്കി മാറ്റുന്നതിലെ സുപ്രധാന ചുവടുവെപ്പാണ്. മുന്‍ നിയമം നിലവില്‍ വന്ന ശേഷമുള്ള കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ ദശലക്ഷക്കണക്കിന് സംരംഭങ്ങളാണ് രാജ്യത്തിന്റെ ഔദ്യോഗിക സമ്പദ്വ്യവസ്ഥയുടെ ഭാഗമായത്. ദേശീയ വളര്‍ച്ചയിലും കയറ്റുമതിയിലും തൊഴില്‍ സൃഷ്ടിയിലും നിര്‍ണായക പങ്ക് വഹിക്കുന്ന ഈ മേഖലയെ കൂടുതല്‍ പ്രതികരണശേഷിയുള്ളതും പരസ്പര വിശ്വാസത്തിലധിഷ്ഠിതവുമാക്കുകയാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യം.

പ്രധാന മാറ്റങ്ങളും സവിശേഷതകളും

1. രജിസ്ട്രേഷനും വര്‍ഗീകരണവും

ദേശീയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം: സംരംഭങ്ങളുടെ സൗജന്യ സന്നദ്ധ രജിസ്ട്രേഷനായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം നിലവില്‍ വരുന്നു. ഇത് ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ വേഗത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കും.

നിര്‍ബന്ധിത ബാധ്യതയല്ല: ഈ നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ ഒരു സംരംഭത്തിന് നേടിയെടുക്കാവുന്ന അവകാശമാണ്, മറിച്ച് നിര്‍ബന്ധിത ബാധ്യതയല്ല.

വ്യക്തമായ വര്‍ഗ്ഗീകരണ ചട്ടക്കൂട്: പ്ലാന്റ്, യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപവും വിറ്റുവരവും മാനദണ്ഡമാക്കിയാണ് തരംതിരിക്കല്‍. സാങ്കേതികവിദ്യ, ചെലവ്, വിപണി മാതൃകകള്‍ എന്നിവയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇവയുടെ പരിധികള്‍ വിജ്ഞാപനം വഴി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്.

പണലഭ്യതയും കുടിശ്ശിക തീര്‍പ്പാക്കലും

എംഎസ്എംഇ-കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സമയബന്ധിതമായി പണം ലഭിക്കാത്തത്. ബില്ലുകള്‍ വൈകുന്നത് ജീവനക്കാരുടെ ശമ്പളം, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങല്‍, പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കല്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന് മൂന്ന് ഘട്ടങ്ങളിലൂടെയുള്ള ശാശ്വത പരിഹാരമാണ് ഭേദഗതി നിര്‍ദ്ദേശിക്കുന്നത്:

1. പ്രതിരോധം
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എംഎസ്എംഇ ബില്ലുകളുടെ തീര്‍പ്പാക്കലും വെളിപ്പെടുത്തലും TReD-S (Trade Receivables Discounting System) പ്ലാറ്റ്ഫോം വഴി നടത്തുന്നത് നിര്‍ബന്ധമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇത് സ്വീകരിക്കാം.

ആര്‍ബിഐ നിയന്ത്രിക്കുന്ന ഈ പ്ലാറ്റ്ഫോം വഴി അംഗീകൃത ഇന്‍വോയ്സുകള്‍ക്ക് ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിതരണക്കാര്‍ക്ക് മുന്‍കൂറായി പണം ലഭിക്കുന്നു. വാങ്ങുന്നവര്‍ നിശ്ചിത തീയതിയില്‍ ബാങ്കുമായി തുക തീര്‍പ്പാക്കിയാല്‍ മതിയാകും.

2. പരിഹാരം
തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ‘സൂക്ഷ്മ-ചെറുകിട സംരംഭകത്വ സഹായക സമിതികള്‍’ (Facilitation Councils) രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നു.
മധ്യസ്ഥതയ്‌ക്കും ഒത്തുതീര്‍പ്പിനും നിശ്ചിത സമയപരിധി നിശ്ചയിക്കുകയും ഓണ്‍ലൈന്‍ തര്‍ക്കപരിഹാര സംവിധാനത്തിന് നിയമപരമായ അംഗീകാരം നല്‍കുകയും ചെയ്തു.

3. നിര്‍വ്വഹണം
സഹായക സമിതികളുടെ വിധിന്യായമനുസരിച്ച് ഭൂനികുതി കുടിശ്ശിക ഈടാക്കുന്നത് പോലെ തുക വേഗത്തില്‍ ഈടാക്കാം.

സമിതിയുടെ വിധിക്കെതിരെ കോടതിയെ സമീപിക്കണമെങ്കില്‍ തുകയുടെ 75% മുന്‍കൂറായി വാങ്ങുന്നയാള്‍ കോടതിയില്‍ അടയ്‌ക്കണം. ഹര്‍ജി 6 മാസത്തില്‍ കൂടുതല്‍ തീര്‍പ്പാകാതെ കിടന്നാല്‍, ഈ നിക്ഷേപത്തില്‍ നിന്ന് വിധിന്യായ തുകയുടെ പകുതി (50%) വിതരണക്കാരന് വിട്ടുനല്‍കാന്‍ കോടതിക്ക് സാധിക്കും.

നിയമപാലനത്തില്‍ വിശ്വാസ്യതയിലൂന്നിയ സമീപനം

നിയമലംഘനങ്ങളുടെ പേരില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ലളിതവും മുന്‍കൂട്ടി പ്രവചിക്കാവുന്നതുമായ സമീപനമാണ് ഭേദഗതി സ്വീകരിച്ചിരിക്കുന്നത്:

ലളിതമായ നടപടിക്രമം: ചെറിയ നിയമലംഘനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് മാത്രമാണ് നല്‍കുക. ലംഘനം ആവര്‍ത്തിച്ചാല്‍ മാത്രം ഘട്ടംഘട്ടമായി പിഴ ഈടാക്കും.

ഇത് നിയമപാലന ഭാരം കുറയ്‌ക്കുകയും ബിസിനസ്സ് വളര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംരംഭകര്‍ക്ക് സഹായകരമാവുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, രാജ്യത്തെ എംഎസ്എംഇ മേഖലയോടുള്ള സര്‍ക്കാരിന്റെ വിശ്വാസ പ്രഖ്യാപനമാണ് ഈ ഭേദഗതി ബില്‍. പുതിയ നൂതനാശയങ്ങള്‍ കൊണ്ടുവരാനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, ആഗോള വിപണിയില്‍ മത്സരിക്കാനും സംരംഭങ്ങളെ ഇത് പ്രാപ്തരാക്കും. കരുത്തുറ്റ ഒരു എംഎസ്എംഇ ആവാസവ്യവസ്ഥ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചാലകശക്തിയായി മാറും.

Tags: 2026MSME Development (Amendment) BillJitan Ram Manjhi
ജിതന്‍ റാം മാഞ്ചി
ജിതന്‍ റാം മാഞ്ചി
കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകത്വ മന്ത്രി [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസിന്റെ സമാപന ചടങ്ങില്‍ ഭാരത സംഘത്തെ നയിച്ചുകൊണ്ട് പി.ആര്‍. ശ്രീജേഷ് ദേശീയപതാകയേന്തിയപ്പോള്‍
Sports

ഇനി 2026 ജപ്പാനിലെ അയ്ചീ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.