കൊല്ലം: പരവൂര്‍ പുത്തന്‍കുളത്ത് വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ അമ്മയും മകനും മരിച്ചു. തങ്കമ്മ (96), മകന്‍ ശിവദാസന്‍ (70) എന്നിവരാണ് മരിച്ചത്.
തീയും പുകയും കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീടിന് അകത്തേക്ക് കടക്കാനായില്ല. പിന്നീട് പൊലീസും അഗ്‌നി രക്ഷാസേനയും സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹത ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു.
പെന്‍ഷന്‍ പണത്തെ ചൊല്ലി അമ്മയുമായി മകന്‍ വഴക്കിട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.വീട്ടില്‍ താമസിച്ചിരുന്നത് തങ്കമ്മയും മകളും മക്കളുമാണ്. ഇടയാടി എന്ന സ്ഥലത്ത് താമസിക്കുന്ന ശിവദാസന്‍ തിങ്കളാഴ്ച അമ്മ താമസിക്കുന്ന വീട്ടിലേക്ക് എത്തിയതാണ്.
















