Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 10, 2026, 07:22 am IST
inEditorial

പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയിലായെങ്കിലും സിപിഎമ്മിന്റെ ക്രിമിനല്‍ മുഖവും, ഇതിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പിന് സംഭവിച്ച പരാജയവും പുറത്തുവന്നിരിക്കുകയാണ്. കണ്ണൂര്‍ നഗരത്തിലെ ഒരു ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് എത്തിയതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടിഎന്നാണ് പോലിസ് ഭാഷ്യം. അര്‍ജുന്‍ ഒളിവില്‍ പോകാന്‍ ഉപയോഗിച്ച വാഹനം ശനിയാഴ്ച കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ വാഹനം കസ്റ്റഡിയില്‍ എടുത്തതോടെ പ്രതി കണ്ണൂരില്‍ത്തന്നെയുണ്ടെന്ന് മനസ്സിലാക്കി നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ഒരു അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്ന് ഇയാളെ പിടികൂടിയത്. അര്‍ജുന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരെയും അറസ്റ്റു ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ക്ക് സിപിഎം ബന്ധമുള്ളതിനാല്‍ അതൊക്കെ കണ്ടറിയണം.

ഒളിവിലിരിക്കെ എടപ്പാളിലെ ഒരു ഹോട്ടലില്‍ അര്‍ജുന്‍ ഭക്ഷണം കഴിക്കാനെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തൃശൂര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പക്ഷേ കണ്ണൂര്‍ നഗരത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍
കറങ്ങി നടക്കുകയായിരുന്നു എന്നര്‍ത്ഥം. കൂട്ടാളികളായ പാര്‍ട്ടിക്കാരുടെ പിന്തുണയും ഇതിന് ലഭിച്ചിരിക്കാം. ‘പിടിക്കാമെങ്കില്‍ എന്നെ പിടിച്ചോളൂ’ എന്നു പറഞ്ഞ് അര്‍ജുന്‍ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഒരു ക്രിമിനല്‍ കേസ് പ്രതിയുടെ ഈ വെല്ലുവിളി ചര്‍ച്ചയായതോടെ, ഇയാളെ പിടികൂടുന്നത് പൊലീസിന്റെ അഭിമാന പ്രശ്‌നമായി മാറിയിരുന്നു.

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുനെതിരെ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കുമെന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി: പി. വിജയന്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെയധികമാണ്. പോലീസിന്റെ മനോവീര്യം നിലനിര്‍ത്തുന്നതിനേക്കാള്‍ ആഭ്യന്തര വകുപ്പ് രാഷ്‌ട്രീയ ഒത്തുതീര്‍പ്പുകള്‍ക്ക് നിന്നു കൊടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അര്‍ജുന്‍ ആയങ്കി എന്ന ക്രിമിനല്‍, മാര്‍ക്‌സിസ്റ്റ് അക്രമരാഷ്‌ട്രീയത്തിന്റെ വിളനിലമായ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിന്റെ സൃഷ്ടിയാണ്. സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ ഭാരവാഹിയായിരുന്നു ഇയാള്‍. കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിക്കൊണ്ടു പോകുന്നതില്‍ വിദഗ്ധനായി അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് സിപിഎമ്മിന്റെ രാഷ്‌ട്രീയ സംരക്ഷണം നിര്‍ലോഭം ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരായ കേസ് പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് ശീതീകരണയില്‍ വച്ചത് ഇതിനു തെളിവാണ്. ഇപ്പോള്‍ ചില സിപിഎം നേതാക്കള്‍ ആയങ്കിയെ തള്ളിപ്പറയുന്നുണ്ടെങ്കിലും മറ്റുചിലര്‍ സംരക്ഷിക്കുകയാണ്. പിന്നില്‍ നിന്ന് കുത്തരുതെന്ന് ആയങ്കി പറയുന്നതിന്റെ അര്‍ത്ഥം അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമല്ലോ. സിപിഎം നേതൃത്വത്തിന്റെ ക്രിമിനല്‍ മുഖം തുറന്നുകാട്ടുന്ന പലതും ആയങ്കിക്ക് പറയാനുണ്ടാവും. ഈയൊരു ഭയം ആയങ്കിയെ ന്യായീകരിക്കുന്ന സിപിഎം നേതാക്കള്‍ക്കുണ്ട്.

ആയങ്കിമാരെ നേരിടണമെന്നുണ്ടെങ്കില്‍ സിപിഎമ്മിനെ നേരിടേണ്ടി വരും. ഇതിനുള്ള ധൈര്യവും ആര്‍ജ്ജവവും നിയമവാഴ്ചയിലുള്ള വിശ്വാസവും ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിക്കുണ്ടോ എന്നതാണ് ചോദ്യം. ആയങ്കിമാരെപ്പോലെ സിപിഎം തീറ്റിപ്പോറ്റുന്ന പാര്‍ട്ടി ഗുണ്ടകളാണ് ടി.പി.ചന്ദ്രശേഖരനെ പൈശാചികമായയി കൊലപ്പെടുത്തിയത്. ഈ കേസിന്റെ അന്വേഷണം കൊല്ലിച്ചവരിലേക്ക് പോകാതിരുന്നതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് ഭരിച്ചിരുന്നവര്‍ക്കാണ്. ടിപിയുടെ ഭാര്യയെ എംഎല്‍എയാക്കാനെടുത്ത താല്പര്യം ആ മനുഷ്യന്റെ കൊലപാതത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ കോണ്‍ഗ്രസോ യുഡിഎഫോ കാണിച്ചില്ല എന്നതാണ് സത്യം. സിപിഎമ്മിന്റെ വര്‍ഗ ബഹുജന സംഘടനയെപ്പോലെ പ്രവര്‍ത്തിക്കുന്ന പോലീസ് അസോസിയേഷന്‍ ഉള്ളപ്പോള്‍ പാര്‍ട്ടി ക്രിമിനലുകള്‍ അഴിഞ്ഞാടുക തന്നെ ചെയ്യും. ഭരണം മാറിയതുകൊണ്ട് ഇതിന് മാറ്റം വരുമെന്ന് കരുതാനാവില്ല.

Tags: Ramesh ChennithalaKerala Home DepartmentArjun AyankiCM VD Satheesan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.