
റാഞ്ചി ; ജാർഖണ്ഡിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തിയ ഇടത് വിദ്യാർത്ഥി നേതാക്കളെ സമരക്കാർ ഇറക്കി വിട്ടു. റാഞ്ചിയിലെ ജയ്‌പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ പ്രതിഷേധക്കാരെ കാണാനെത്തിയ സർക്കാർ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എ.ഐ.എസ്.എ) ദേശീയ പ്രസിഡന്റ് നേഹ ബോറയാണ് എതിർപ്പ് നേരിട്ടു. ബോറയെ പ്രതിഷേധക്കാർ വേദിയിൽ നിന്ന് ഇറക്കിവിടുകയും അവരുടെ നേരെ മഷി എറിയുകയും ചെയ്തു.
തങ്ങളുടെ പ്രസ്ഥാനം ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയിൽ നിന്നോ ബാഹ്യ സംഘടനയിൽ നിന്നോ പൂർണ്ണമായും വേറിട്ട് നിൽക്കുകയാണെന്നും സമരക്കാർ പറഞ്ഞു. നേഹ ബോറ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യാൻ വേദിയിലെത്തിയ ഉടൻ, സമരക്കാരിലെ ഒരു വിഭാഗം അവർക്കെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ നേതാക്കളെ പ്രതിഷേധ വേദി ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ബഹളത്തിനിടയിൽ, പ്രതിഷേധക്കാർ നേഹ ബോറയെ വേദിയിൽ നിന്ന് പുറത്താക്കി. ഈ സമയത്ത്, ഒരാൾ അവരുടെ നേരെ മഷി എറിഞ്ഞു. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി . നേരത്തെ ജന്തർമന്ദറിൽ നടന്ന സമരം ഇടത്, കോൺഗ്രസ് സംഘങ്ങൾ ഹൈജാക്ക് ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ജാർഖണ്ഡിലും ഇടത് വിദ്യാർത്ഥി നേതാക്കൾ എത്തിയത് . എന്നാൽ സമരക്കാർ അത് പൊളിച്ചടുക്കി.