Kerala

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനമേറ്റു. ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജിനാണ് മര്‍ദ്ദനം.

ലഹരി കേസിലെ പ്രതി ഷെഫീഖ് ആണ് ആക്രമിച്ചത്. ജയില്‍ സൂപ്രണ്ട് ദൈനംദിന സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ആയിരുന്നു മര്‍ദ്ദനം.

മര്‍ദ്ദനമേറ്റ സൂപ്രണ്ടിന് ചെറിയ പരിക്കുകള്‍ ഉണ്ട്.സൂപ്രണ്ട് തടവുകാരനെതിരെ പൊലീസില്‍ പരാതി നല്‍കിയേക്കും. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 

 

Recent Posts