Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

മുനിസിപ്പൽ ആക്ട് പ്രകാരം തിരുവനന്തപുരം കോർപ്പറേഷനിലെ  കൗൺസിലർ സുഗതന് ലഭിക്കേണ്ട നിയമപരമായ അവകാശം ഉറപ്പാക്കിയതിന്റെ പേരിലാണ് ഒരു സത്യസന്ധ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 12:13 am IST
inKerala

തിരുവനന്തപുരം :സംസ്ഥാന സർക്കാർ എൽ.എസ്.ജി.ഡി അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്ത നടപടി കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വം ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നതാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് പറഞ്ഞു.

മുനിസിപ്പൽ ആക്ട് പ്രകാരം തിരുവനന്തപുരം കോർപ്പറേഷനിലെ  കൗൺസിലർ സുഗതന് ലഭിക്കേണ്ട നിയമപരമായ അവകാശം ഉറപ്പാക്കിയതിന്റെ പേരിലാണ് ഒരു സത്യസന്ധ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. നിയമാനുസൃതമായി തന്റെ ഔദ്യോഗിക ചുമതല നിർവഹിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരായ നടപടി ഞെട്ടിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിലൂടെ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ എല്ലാവർക്കും വേണ്ടിയല്ല മറിച്ച്, കോൺഗ്രസുകാർക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.

കഴിഞ്ഞ പത്ത് വർഷക്കാലം സി.പി.എം സർക്കാർ സ്വീകരിച്ച പ്രതികാര രാഷ്‌ട്രീയത്തിന്റെയും ഉദ്യോഗസ്ഥ വേട്ടയാടലിന്റെയും അതേ മാതൃകയാണ് ഇപ്പോൾ  വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പിന്തുടരുന്നത്. ഇടതും വലതും രണ്ടല്ല, ഒന്നാണെന്ന യാഥാർഥ്യം വീണ്ടും തെളിയിക്കുകയാണ് അവർ. രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് അത്യന്തം അപകടകരമായ പ്രവണതയാണ്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി മതമൗലികവാദ സംഘടനകൾക്ക് മുന്നിൽ മുട്ടുകുത്തിയിട്ടാണോ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് സർക്കാർ ജനങ്ങളോട് വ്യക്തമാക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഭരണസംവിധാനത്തെ തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പ്രളയദുരിതത്തിൽ കഴിയുകയും അനേകർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ, അതിനേക്കാൾ പ്രാധാന്യം നൽകി മുഖ്യമന്ത്രി ഒരു വിദേശ വ്യവസായിയുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ആ വിദേശ വ്യവസായി ആരാണ്, അദ്ദേഹവുമായി നടത്തിയ ചർച്ചയുടെ ഉദ്ദേശ്യം എന്താണ്, കേരളത്തിന് ലഭിക്കാൻ പോകുന്ന നിക്ഷേപമോ വികസന പദ്ധതിയോ എന്താണ് എന്നതെല്ലാം മുഖ്യമന്ത്രി ജനങ്ങളോട് തുറന്നുപറയണം. പ്രളയദുരിതത്തിൽ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാരിന്റെ മുൻഗണന ദുരന്തനിവാരണമാകേണ്ടതായിരുന്നു. എന്നാൽ അതിന് പകരം ദുരൂഹ കൂടിക്കാഴ്ചകൾക്ക് പ്രാധാന്യം നൽകിയത് ജനങ്ങളോട് കാണിച്ച അനാസ്ഥയാണ്.

സർക്കാർ പ്രതികാര രാഷ്‌ട്രീയവും ജനവിരുദ്ധ സമീപനവും അവസാനിപ്പിച്ച് ഭരണഘടനയും നിയമവും ഉയർത്തിപ്പിടിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പി. കെ. കൃഷ്ണദാസ് പറഞ്ഞു.

Tags: pk krishnadasvd satheesanLatest newsChitra P Arunima
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.