Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 06:56 am IST
inKerala
ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറോടൊപ്പം

തിരുവനന്തപുരം: അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികള്‍ ലോക് ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി സംവദിച്ചു. വിദ്യാഭ്യാസ നേതൃത്വ വികസന ലക്ഷ്യത്തോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ നടപ്പാക്കുന്ന പ്രൊപ്പല്‍ (PROPEL- Programme for the Promotion of Education and Leadership) പദ്ധതിയിലെ വിദ്യാര്‍ത്ഥികളാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.

ലോക്ഭവനിലെത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനാനുഭവങ്ങളും ജീവിതത്തിലുണ്ടായ മാറ്റങ്ങളും ഭാവി സ്വപ്‌നങ്ങളും ഗവര്‍ണറുമായി പങ്കുവച്ചു. തുടര്‍ന്ന് പ്രൊപ്പല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് സംഘാംഗങ്ങള്‍ വിശദീകരിച്ചു.

‘നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ?’ എന്ന് ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചപ്പോള്‍, ഒരു വിദ്യാര്‍ത്ഥിനി താന്‍ ചലച്ചിത്രതാരം വിജയ്‌യുടെ വലിയ ആരാധികയാണെന്ന് പറഞ്ഞു. ‘തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ്‌യെ എനിക്ക് ഒരിക്കല്‍ നേരില്‍ കാണാന്‍ അവസരം ഒരുക്കിത്തരാമോ?’ എന്നായിരുന്നു അവളുടെ നിഷ്‌കളങ്കമായ ചോദ്യം. വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം സദസില്‍ സന്തോഷവും കൗതുകവും നിറച്ചു.

പ്രൊപ്പല്‍ പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് പൊതുവേദിയില്‍ മൈക്ക് കൈകാര്യം ചെയ്യാനോ ആളുകള്‍ക്ക് മുന്നില്‍ സംസാരിക്കാനോ തനിക്ക് അറിയില്ലായിരുന്നുവെന്ന് മറ്റൊരു വിദ്യാര്‍ത്ഥിനി പറഞ്ഞു. ‘പക്ഷേ, ഇന്ന് ഗവര്‍ണറായ അങ്ങയുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ എനിക്ക് കഴിയുന്നു. അത് എനിക്ക് വലിയ നേട്ടവും സന്തോഷവുമാണ്,’ പഠനത്തോടൊപ്പം വായനാശീലവും വളര്‍ത്തണമെന്ന് ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചു. അവര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക പുരോഗതിയിലും വ്യക്തിത്വവികസനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന മെന്റര്‍മാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അട്ടപ്പാടിയിലെ വനവാസി സമൂഹത്തിന്റെ സമഗ്രവികസനത്തിനായി 2004 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആരോഗ്യസംരക്ഷണ മേഖലയില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പിന്നീട് വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഉപജീവന മാര്‍ഗങ്ങളുടെ പ്രോത്സാഹനം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലേക്കും വ്യാപിപ്പിച്ചു.

വിവേകാനന്ദ ലേണിങ് ആന്‍ഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ അക്കാദമിക സഹകരണത്തോടെ 2020ലാണ് പ്രൊപ്പല്‍ പദ്ധതി ആരംഭിച്ചത്. അന്ന് ആറാം ക്ലാസില്‍ പഠിച്ചിരുന്ന 18 വനവാസി വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഭാഗമായത്. അട്ടപ്പാടിയില്‍ നിന്ന് ലോക്ഭവനിലെത്തി ഗവര്‍ണറുമായി നേരിട്ട് സംവദിച്ച അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ആത്മവിശ്വാസവും വലിയ പ്രചോദനവും പകര്‍ന്നു.

 

Tags: kerala governorRajendra Vishwanath ArlekarLok BhavanTribal students from Attappadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

പുതിയ വാര്‍ത്തകള്‍

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.