Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2026, 06:55 am IST
inSports

ഗ്ലാസ്ഗോ: ഓരോ പെണ്‍ജീവിതങ്ങളും പറഞ്ഞുതീരാത്ത പലകഥകളും അടങ്ങുന്നതാണ്. വീഴ്‌ച്ചകളുടെ ഇരുട്ടില്‍നിന്ന് വിജയത്തിന്റെ വെളിച്ചത്തിലേക്ക് കടക്കുന്ന പെണ്‍ജീവിതത്തിന്റെ പല കഥകളും ഇന്ന് കഥാന്ത്യത്തിലേക്കെത്തുന്നത് ശുഭപര്യവസാനിയായാണ്. അത്തരത്തിലൊരു ജീവിതമാണ് ശര്‍മിള ധന്‍കറിന്റേത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഷോട്ട്പുട്ട് (എ-57 വിഭാഗം) ഫൈനലില്‍ 9.81 മീറ്റര്‍ ദൂരം എറിഞ്ഞ് ഭാരതത്തിനായി സ്വര്‍ണ്ണപ്പതക്കം സ്വന്തമാക്കിയിരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള പാര അത്ലറ്റ് ശര്‍മിള ധന്‍കര്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് പാര അത്ലറ്റിക്സില്‍ ഭാരതം നേടുന്ന ആദ്യ സ്വര്‍ണ്ണമാണിത്. കൂടാതെ, നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഭാരതം പാര അത്ലറ്റിക്സില്‍ ഒരു മെഡല്‍ സ്വന്തമാക്കുന്നത്. എന്നാല്‍, വിജയപീഠത്തിലെ ഈ തിളക്കത്തിന് പിന്നില്‍ കണ്ണീരും പീഡനങ്ങളും അതിജീവനത്തിനായുള്ള കഠിന പോരാട്ടങ്ങളും നിറഞ്ഞ ഒരു ജീവിതമുണ്ട്. ഹരിയാനയിലെ മഹേന്ദര്‍ഗഡ് ജില്ലയിലെ ഛിത്രോളി ഗ്രാമത്തില്‍ ജനിച്ച ശര്‍മിളയ്‌ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് പോളിയോ ബാധിച്ച് കാലിന്റെ ശേഷി ഭാഗികമായി നഷ്ടപ്പെടുന്നത്. കാഴ്ചവൈകല്യമുള്ള അമ്മയും കര്‍ഷകനായ അച്ഛനുമടങ്ങുന്ന കുടുംബത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ അന്തരീക്ഷത്തിലാണ് ശര്‍മിള വളര്‍ന്നത്. 19ാം വയസ്സിലായിരുന്നു ശര്‍മിളയുടെ ആദ്യ വിവാഹം. എന്നാല്‍ അവിടെ കാത്തിരുന്നത് ക്രൂരമായ ഗാര്‍ഹിക പീഡനങ്ങളായിരുന്നു. വര്‍ഷങ്ങളോളം മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു.

ഒരിക്കല്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ ആദ്യ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച ശര്‍മിളയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. അന്ന് രണ്ടു പെണ്‍മക്കളെയുമെടുത്ത് ഇറങ്ങിയ അവര്‍ പിന്നീട് അങ്ങോട്ട് മടങ്ങിപ്പോയിട്ടില്ല. പിന്നീട് അജിത് സിംഗുമായുള്ള രണ്ടാം വിവാഹത്തോടെയാണ് ശര്‍മിളയുടെ ജീവിതം മാറിമറിയുന്നത്.

ശര്‍മിളയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ അജിത് സിംഗ് അവരെ കായികരംഗത്തേക്ക് ഇറങ്ങാന്‍ പ്രോത്സാഹിപ്പിച്ചു. 34ാം വയസ്സില്‍, കായികതാരങ്ങള്‍ വിരമിക്കുന്ന പ്രായത്തിലാണ് ശര്‍മിള പാര അത്ലറ്റിക്സിലേക്ക് ചുവടുവെക്കുന്നത്. പരിശീലകന്‍ തേക്ക് ചന്ദിന്റെ കീഴിലായിരുന്നു പരിശീലനം.

കായിക സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക പ്രതിസന്ധികള്‍ തടസ്സമായപ്പോള്‍, കുടുംബത്തിന്റെ വീട് പോലും വിറ്റാണ് ഭര്‍ത്താവ് ശര്‍മിളയുടെ പരിശീലനത്തിനുള്ള പണം കണ്ടെത്തിയത്. 2021ല്‍ പാര നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണ്ണം നേടിയാണ് ശര്‍മിള വരവറിയിച്ചത്. 2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്ഥാനത്തെത്തി മെഡല്‍ തലനാരിഴയ്‌ക്ക് നഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ ഗ്ലാസ്ഗോയിലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9.81 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണ്ണം കഴുത്തിലണിഞ്ഞപ്പോള്‍, അത് കേവലം ഒരു കായിക വിജയമായിരുന്നില്ല; മറിച്ച് പ്രതിസന്ധികളെയും പീഡനങ്ങളെയും അതിജീവിച്ച് കൊടുമുടിയിലെത്തിയ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു.

Tags: Para AthleticsCommonwealth Games 2026Sharmila Dhankar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.