കൊച്ചി : നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി. നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കോടതി പറഞ്ഞത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു, ഓണ്‍ലൈന്‍ ചാനലുകളുടെ അഭിമുഖങ്ങളില്‍ തന്നെക്കുറിച്ച് അപവാദം പറയുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബ ഹസന്റെ പരാതി.കേസെടുക്കാനുള്ള കുറ്റങ്ങള്‍ ഇതിലില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. അടുത്ത മാസം 29-ാം തിയതി അന്‍സിബയെ കൂടി കേള്‍ക്കാനാണ് കോടതി ഒരുങ്ങുന്നത്.
കേസ് എടുക്കാന്‍ സാഹചര്യമില്ലെന്ന പാലാരിവട്ടം പൊലീസിന്റെ നിലപാടിന് പിന്നാലെയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. അന്‍സിബയ്‌ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേള്‍ക്കും. ആഗസ്റ്റ് 29ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി രേഖപ്പെടുത്തും.
















