Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂർ : പാറ്റാ സമരത്തെ പരിഹസിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ . കൃത്യമായി പ്രതിഫലം ലഭിച്ചിട്ടാണ് ചിലർ ഈ സമരത്തെ പിന്തുണയ്‌ക്കുന്നതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു . രഞ്ജിനി ഹരിദാസിന് ഇവിടെ സ്റ്റേജ് ഇല്ല, കുറച്ച് പൈസ കിട്ടിയോണ്ട് അങ്ങോട്ട് പോയി എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു .

പാറ്റകളെ തുരത്താൻ ഹിറ്റുണ്ട് കൈയിൽ. ഇന്നലെ ഒരു ചെറിയ ഹിറ്റ്, ഇനി വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളുവെന്നും ബി ഗോപാകൃഷ്ണൻ പറഞ്ഞു. ഒരു ഭരണം നാട്ടിൽ നടക്കുമ്പോൾ ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളുവെന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.

Recent Posts