Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

ഡോ. സ്വാതി നായക് by ഡോ. സ്വാതി നായക്
Jul 19, 2026, 06:23 am IST
in Article

ആഗോള ഭക്ഷ്യസമ്പദ് വ്യവസ്ഥയെ നിരന്തരം ബാധിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങളും വിതരണശൃംഖലയിലെ തടസ്സങ്ങളും കാരണം ബ്രിക്സ് കൂട്ടായ്‌മ പുതിയ വെല്ലുവിളികള്‍ നേരിടുകയാണ്. മുന്‍കാലങ്ങളില്‍ അടിയന്തര സാഹചര്യങ്ങളിലെ താല്‍ക്കാലിക സംഭരണമായി മാത്രം കണ്ടിരുന്ന ഭക്ഷ്യശേഖരത്തെ, ഇനിമുതല്‍ പോഷകാഹാര പ്രതിരോധശേഷി, സ്ഥിരത, അതിവേഗം മാറുന്ന വിപണി-സാമൂഹ്യ വ്യവസ്ഥകള്‍ എന്നിവയ്‌ക്ക് അനുയോജ്യമായ രീതിയില്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്.

ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ തന്ത്രപ്രധാനമായ ശേഖരം നിലനിര്‍ത്തുന്നത് നിര്‍ണായകമാണെങ്കിലും, നിലനില്‍ക്കുന്ന പട്ടിണിക്കും പോഷകാഹാരക്കുറവിനുമെതിരായി ഏതുതരം സംഭരണമാണ് ഏര്‍പ്പെടുത്തേണ്ടതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

വര്‍ധിച്ചുവരുന്ന ആഗോള ഭക്ഷ്യപ്രതിസന്ധി

ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനായി തന്ത്രപ്രധാനമായ ധാന്യശേഖരം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ലോകബാങ്ക്-എഫ്എഒ-ഡബ്ല്യുഎഫ്പി എന്നിവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ (2025), 2024ല്‍ 74 രാജ്യങ്ങളിലായി 343 ദശലക്ഷം ആളുകള്‍ കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിട്ടതായി ചൂണ്ടിക്കാണിക്കുന്നു. കോവിഡ് മഹാമാരിക്ക് മുന്‍പുള്ള വര്‍ഷങ്ങളിലെ ഭക്ഷ്യപ്രതിസന്ധിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏകദേശം ഇരട്ടിയാണ്.
2026-ല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്:

വ്യാപാര-ഗതാഗത തടസ്സങ്ങള്‍: പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ആഗോള കാര്‍ഷിക-ഭക്ഷ്യ മൂല്യശൃംഖലയിലെ അതിപ്രധാന കണ്ണിയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ-രാസവളം ഗതാഗതത്തെ സാരമായി ബാധിച്ചു.

വിലക്കയറ്റം: 2026 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാസവളങ്ങളുടെ വിലയില്‍ കുത്തനെ വര്‍ധനയുണ്ടായി. ഒരു മാസത്തിനിടെ യൂറിയയുടെ വിലയില്‍ മാത്രം ഏകദേശം 46 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
പട്ടിണി ഭീഷണി: ലോക ഭക്ഷ്യപരിപാടിയുടെ കണക്കുകൂട്ടല്‍ പ്രകാരം, ഈ തടസ്സങ്ങള്‍ തുടര്‍ന്നാല്‍ 45 ദശലക്ഷം വ്യക്തികള്‍ വരെ പട്ടിണിയിലേക്ക് തള്ളിവിടപ്പെടാം.

ബ്രിക്സ് രാജ്യങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു വെല്ലുവിളിയാണ്; കാരണം, അവരില്‍ ഭൂരിഭാഗവും ഒരേസമയം പ്രമുഖ കാര്‍ഷിക ഉല്‍പ്പാദകരും ഇറക്കുമതിക്കാരും, അതോടൊപ്പം രാസവളങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നവരുമാണ്.

ഭക്ഷ്യശേഖരത്തിലെ പുതിയ കാഴ്ചപ്പാടുകള്‍

ഭക്ഷ്യശേഖരത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകള്‍ ഇന്ന് അപ്രസക്തമാകുകയാണ്. മുന്‍കാലങ്ങളില്‍ വില നിയന്ത്രിച്ചുനിര്‍ത്തലോ താല്‍ക്കാലിക ക്ഷാമം പരിഹരിക്കലോ മാത്രമായിരുന്നു സംഭരണത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇന്നത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ആവശ്യത്തിന് കലോറി ലഭ്യമാക്കുക എന്നതിലുപരി, ലഭ്യമാകുന്ന ഭക്ഷണം പോഷകസമൃദ്ധവും മിതമായ നിരക്കില്‍ ലഭിക്കുന്നതുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

യൂറോപ്യന്‍ കമ്മിഷന്‍ പുറത്തുവിട്ട സംക്ഷിപ്ത റിപ്പോര്‍ട്ട് അനുസരിച്ച്, ഭക്ഷ്യ-പോഷകാഹാര സുരക്ഷ എന്നത് ധാന്യങ്ങളുടെ ലഭ്യതയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ബ്രിക്സ് രാജ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാറ്റം വളരെ പ്രാധാന്യമര്‍ഹിക്കുന്നു; കാരണം, ഇവിടെ ധാരാളം ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാണെങ്കിലും ഭക്ഷ്യക്ഷാമം ഇപ്പോഴും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

ബ്രിക്സ് രാജ്യങ്ങളിലെ പുതിയ മാതൃകകള്‍
വിവിധ ബ്രിക്സ് രാജ്യങ്ങള്‍ ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്‌ക്കായി വ്യത്യസ്തവും നൂതനവുമായ സംഭരണ രീതികളാണ് അവലംബിക്കുന്നത്:

1. ഭാരതം
2024 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഭാരതം 353.96 ദശലക്ഷം ടണ്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന ഭക്ഷ്യധാന്യ ഉല്‍പ്പാദനം രേഖപ്പെടുത്തുകയും, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യശൃംഖലകളിലൊന്ന് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെ സംഭരണസംവിധാനങ്ങള്‍ വെറും ഭക്ഷ്യശേഖരം എന്നതിലുപരി സജീവമായ ‘പോഷകാഹാര പരിപാലനക്രമ’ത്തിലേക്ക് മാറുകയാണ്. ശാസ്ത്രീയമായ സംഭരണം, ഡിജിറ്റൈസേഷന്‍, വികേന്ദ്രീകരണം, പൊതുവിതരണ സമ്പ്രദായവുമായുള്ള സംയോജനം എന്നിവയിലൂടെ പ്രധാന ധാന്യങ്ങളായ അരി, ഗോതമ്പ് എന്നിവയുടെ ജൈവസമ്പുഷ്ടീകൃത ഇനങ്ങള്‍, പരിപ്പുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സംഭരണം വൈവിധ്യവല്‍ക്കരിക്കുകയാണ് ഭാരതം

2. ചൈന
ഭക്ഷ്യവ്യവസ്ഥയില്‍ പ്രതിരോധശേഷി ഉറപ്പാക്കുന്ന സമീപനത്തിലൂടെ തങ്ങളുടെ സംഭരണനയങ്ങള്‍ പുനഃക്രമീകരിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. വന്‍തോതില്‍ അരി, ഗോതമ്പ്, ചോളം എന്നിവ ശേഖരിക്കുന്നത് തുടരുമ്പോഴും, സ്മാര്‍ട്ട് സംഭരണ സംവിധാനങ്ങള്‍, കൃത്രിമബുദ്ധിയില്‍ അധിഷ്ഠിതമായ ഭക്ഷ്യനിരീക്ഷണം, ശീതശൃംഖലാ ലോജിസ്റ്റിക്സ്, പ്രാദേശിക വിത്തിനങ്ങളുടെ സംരക്ഷണം എന്നിവയിലാണ് ചൈന ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിളവെടുപ്പിനുശേഷമുള്ള നഷ്ടം കുറയ്‌ക്കാനും വൈവിധ്യമാര്‍ന്ന ആഹാരരീതികള്‍ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.

3. റഷ്യ
ഭക്ഷ്യസുരക്ഷയും ദേശീയ സുരക്ഷയും തമ്മില്‍ വ്യക്തമായ ബന്ധം സ്ഥാപിച്ച റഷ്യ, തങ്ങളുടെ ഭക്ഷ്യശേഖരം വര്‍ധിപ്പിക്കുകയും ആഭ്യന്തര ഉല്‍പ്പാദനത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. ഉപരോധങ്ങളും വിഘടിതമായ വ്യാപാരബന്ധങ്ങളും നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍, പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ധാന്യ കയറ്റുമതിയും രാസവളങ്ങളും തന്ത്രപ്രധാനമായ ഭൗമരാഷ്‌ട്രീയ ആയുധങ്ങളായി ഉപയോഗിക്കാനും റഷ്യയ്‌ക്ക് സാധിക്കുന്നുണ്ട്.

4. ദക്ഷിണാഫ്രിക്ക
പൊതുവായ ഭക്ഷ്യലഭ്യതയേക്കാള്‍, ഭക്ഷണത്തിന്റെ ഉയര്‍ന്ന വിലയും പോഷകാഹാരം ലഭിക്കാനുള്ള ബുദ്ധിമുട്ടുകളുമാണ് ദക്ഷിണാഫ്രിക്ക നേരിടുന്ന പ്രധാന വെല്ലുവിളികള്‍. അതിനാല്‍, പോഷകാഹാരത്തിന് മുന്‍ഗണന നല്‍കുന്ന സാമൂഹ്യസുരക്ഷാപദ്ധതികള്‍, സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടികള്‍, പ്രാദേശിക ഭക്ഷ്യവ്യവസ്ഥകളെ കാലാവസ്ഥാവ്യതിയാനങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ എന്നിവയിലേക്കാണ് സര്‍ക്കാരിന്റെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. ഇവിടെ ഭക്ഷ്യശേഖരം പോഷകാഹാര പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനുള്ള ഉപകരണമായി മാറുന്നു.

ഭാവിയിലേക്കുള്ള തന്ത്രങ്ങള്‍:

സംയോജനവും വൈവിധ്യവല്‍ക്കരണവും
അന്താരാഷ്‌ട്ര ഭക്ഷ്യശേഖരങ്ങള്‍ രൂപീകരിക്കുന്നതിനുപകരം, താഴെ പറയുന്ന കാര്യങ്ങളില്‍ ഊന്നിയുള്ള ഒരു അന്താരാഷ്‌ട്ര ഏകോപന സംവിധാനം വികസിപ്പിച്ചെടുക്കുന്നതായിരിക്കും ബ്രിക്സിന് കൂടുതല്‍ ഗുണം ചെയ്യുക:
വിവരവിനിമയം, ഏകീകൃത ഇലക്ട്രോണിക് ട്രാക്കിങ്, മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍
സംഭരണ അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണവും ഏകീകൃത സംഭരണ മാനദണ്ഡങ്ങളും.

ഭക്ഷ്യശേഖരത്തിന്റെ ഭാവി പോഷകാഹാരവൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അരിയെയും ഗോതമ്പിനെയും മാത്രം ആശ്രയിച്ചുള്ള സംഭരണം, മറഞ്ഞിരിക്കുന്ന പട്ടിണിയും സൂക്ഷ്മപോഷകങ്ങളുടെ കുറവും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമല്ല. അതിനാല്‍ ജൈവസമ്പുഷ്ടീകൃത ധാന്യങ്ങള്‍, പരിപ്പുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സംഭരണം വൈവിധ്യവല്‍ക്കരിക്കേണ്ടതുണ്ട്.
കൂടാതെ, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ പരമ്പരാഗത സംഭരണശാലകള്‍ക്ക് പകരം ശീതശൃംഖലകള്‍, വികേന്ദ്രീകൃത സംഭരണ സൗകര്യങ്ങള്‍, കീട നിരീക്ഷണ സംവിധാനങ്ങള്‍, ഈര്‍പ്പം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ എന്നിവയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.

ലോക ഭക്ഷ്യശേഖരണ നയത്തിന്റെ മാതൃക മാറ്റാന്‍ ഏറ്റവും അനുയോജ്യമായ സ്ഥാനത്താണ് ബ്രിക്സ് രാജ്യങ്ങളുള്ളത്. കൃത്യമായ ആസൂത്രണത്തിലൂടെ, തങ്ങളുടെ സംഭരണസൗകര്യങ്ങളെ കേവലം അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങള്‍ എന്നതിലുപരി, പോഷകാഹാരം ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള തന്ത്രപ്രധാന സങ്കേതങ്ങളാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിക്കും.
ഭാവിയിലെ ഭക്ഷ്യശേഖരത്തിന്റെ വിജയം ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങളുടെ അളവിനെ മാത്രം ആശ്രയിച്ചായിരിക്കില്ല; പകരം പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് മികച്ച പോഷകാഹാരം ഉറപ്പാക്കാനും പ്രാദേശിക ഭക്ഷ്യവ്യവസ്ഥകളെ ശക്തിപ്പെടുത്താനുമുള്ള ശേഷിയെ അടിസ്ഥാനമാക്കിയായിരിക്കും അത് വിലയിരുത്തപ്പെടുക.

Tags: Food SafetyBRICS -India 2026Global food economyThreat of starvation
ഡോ. സ്വാതി നായക്
ഡോ. സ്വാതി നായക്
അന്താരാഷ്ട്ര നെല്ലു ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യയിലെ സീഡ് സിസ്റ്റംസ് ആന്‍ഡ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് വിഭാഗം മേധാവിയാണു ലേഖിക. ലോക ഭക്ഷ്യപുരസ്‌കാര ഫൗണ്ടേഷന്റെ 2023-ലെ നോര്‍മന്‍ ബോര്‍ലോഗ് ഫീല്‍ഡ് പുരസ്‌കാര ജേത്രിയാണ്. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

Thiruvananthapuram

ഭക്ഷ്യവിഷബാധ സംശയം : കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

Kerala

പ്രിസര്‍വേറ്റീവുകള്‍ കൂടുന്നു; ജാഗ്രത വേണം, എല്ലാ കേക്കുകളും കേക്കല്ല, നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Thiruvananthapuram

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

India

തുപ്പൽ ജിഹാദിന് ഇനി പിഴ ശിക്ഷ : ഭക്ഷണപദാർത്ഥങ്ങളിൽ തുപ്പുന്നവർക്ക് ഒരു ലക്ഷം രൂപ പിഴ ; കർശന നിലപാടുമായി ഉത്തരാഖണ്ഡ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.