
ന്യൂഡൽഹി : പാറ്റാപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തിയിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ ശരിയ്‌ക്കും പെട്ടത് പാറ്റാപാർട്ടി തലവൻ അഭിജിത് ദിപ്കെയാണ് . ഇതിനോടകം തന്നെ ഫുഡ് ഫെസ്റ്റായി മാറിയ ജന്തർമന്തർ സമരം ശരിയ്‌ക്കും ആസ്വദിക്കുകയായിരുന്നു ദീപ്കെ . അതിനിടെയാണ് വാങ്ചുകിനെ പൊലീസ് ആശുപത്രിയിലേയ്‌ക്ക് മാറ്റിയത്.
അതോടെ സമരം അവസാനിപ്പിക്കേണ്ടി വരുമെന്ന നാണക്കേട് ഇല്ലാതാക്കാനാണ് ഒപ്പമുണ്ടായിരുന്നവർ ദീപ്ക്കെയോട് സമരം തുടരാൻ അഭ്യർത്ഥിച്ചത്. രണ്ട് ദിവസം മുൻപും വാങ്ചുകിന്റെ സമരം അവസാനിപ്പിക്കേണ്ടി വന്നേക്കുമെന്ന സൂചനയുണ്ടായിരുന്നു. ദിപ്കെയോട് നിരാഹാരം കിടക്കുന്ന കാര്യവും പാർട്ടിയിലെ മറ്റ് അംഗങ്ങൾ ചോദിച്ചിരുന്നു. എന്നാൽ കോടതി ഇടപെട്ടതോടെ കാര്യങ്ങൾ തന്റെ വഴിയ്‌ക്ക് വരുമെന്ന കണക്കുകൂട്ടലിലായിരുന്നു ദീപ്കെ.
മാത്രമല്ല തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് താണുകേണപേക്ഷിക്കുകയും ചെയ്തു. എന്നാൽ അതൊന്നും ഫലം കണ്ടില്ലെന്ന് മാത്രം. വാങ്ചുകിനെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയതോടെ പിന്തുണ അറിയിച്ച് നിന്ന പ്രകാശ് രാജും, കെജ്രിവാളും നിരാഹാരം ഭയന്ന് മുങ്ങുകയും ചെയ്തു. അതോടെ നറുക്ക് വീണത് ദീപ്കെയ്‌ക്ക് തന്നെ.
വലിയ രീതിയിൽ പൊലീസുകാരെയടക്കം രാജ്യദ്രോഹികൾ എന്ന് വിളിച്ച് ദീപ്കെ ജന്തർമന്തറിൽ നാടകീയരംഗങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ചു. പൊലീസുകാർ തങ്ങളെ നോക്കി പരിഹസിച്ച് ചിരിച്ചുവെന്ന് വരെ പറഞ്ഞ് തടിതപ്പാൻ നോക്കിയെങ്കിലും ഒപ്പമുണ്ടായിരുന്നവർ ഒടുവിൽ ദീപ്കെയെ നിരാഹാരസമരം കിടത്തിയ ശേഷമാണ് പിന്മാറിയത്. പട്ടിണി സമരം ആരംഭിച്ചതിനു പിന്നാലെ പൊട്ടിക്കരയുന്ന ദീപ്കെയുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.