കൊല്ലം : എക്‌സൈസിന്റെ റെയ്ഡിനിടെ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍. എക്സൈസ് വകുപ്പ് നടത്തുന്ന സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ക്യാംപയിനായ ‘ഓപ്പറേഷന്‍ തണ്ടറി’നിടയിലാണ് ഇരവിപുരം സ്വദേശിയായ ടിന്റു സേവ്യര്‍ അറസ്റ്റിലായത്. കൊല്ലം എക്സൈസ് ഇന്‍സ്പെക്ടര്‍ പി ശങ്കരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പിടിച്ചെടുത്ത ഗുളികകളില്‍ തൈഡോള്‍ , നൈട്രാസെപാം എന്നിവയാണുള്ളത്. ദുരുപയോഗം ചെയ്യാനും ലഹരിക്ക് അടിമപ്പെടാനുമുള്ള സാധ്യത കൂടുതലായതിനാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നിയമപരമായി വില്‍ക്കാന്‍ പാടില്ലാത്ത മരുന്നുകളാണിവ. പ്രതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ഈ ഗുളികകള്‍ വന്‍തോതില്‍ വാങ്ങി കേരളത്തില്‍ ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കുകയായിരുന്നു.
















