
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിലേറുമ്പോൾ തന്നെ ഏതൊക്കെ സാഹചര്യങ്ങൾ നേരിടേണ്ടിവരുമെന്ന് ഉത്തമബോധ്യമുണ്ടായിരുന്നുവെന്ന് മേയർ വി വി രാജേഷ്.
‘ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളോട് ശക്തമായ വിയോജിപ്പ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത് . അക്കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല.
പാളയം മാർക്കറ്റിൽ സിപിഎം നേതാക്കൾ പിരിച്ചുകൊണ്ടിരുന്ന മാസപ്പടി പണത്തിൽ കുറവ് വരുമ്പോഴും, സിപിഎമ്മുകാരുടെ പേരിലുള്ള ബിനാമി കടകൾ പൂട്ടുമ്പോഴും, കോർപ്പറേഷന്റെ വിലപിടിപ്പുള്ള സ്വത്തുക്കൾ കുടുംബസ്വത്ത് പോലെ കൈകാര്യം ചെയ്തിരുന്ന സഖാക്കളെ അവിടെ നിന്ന് ഒഴിപ്പിക്കുമ്പോഴും ഇതല്ല ഇതിന്റെ അപ്പുറം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അതിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ല ‘ എന്നും വി വി രാജേഷ് പറഞ്ഞു.