
തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ സിപിഎമ്മിന്റെ റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു. സുഗതനെ തിരുവനന്തപുരം നഗരസഭ കൗൺസിലിൽ നിന്ന് പുറത്താക്കാൻ വേണ്ടിയായിരുന്നു സിപിഎമ്മിന്റെ സത്യാഗ്രഹം.
‘ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഞങ്ങളുടെ സമരം നേരത്തെ തുടങ്ങിയിരുന്നു. റിലെ സത്യാഗ്രഹം സമരം അവസാനിപ്പിക്കുന്നു. ‘ എന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പ്രസ്താവനയിൽ പറഞ്ഞത്.
മാത്രമല്ല കേസിലെ പ്രതിയായ സുഗതനെ കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങ് വച്ചില്ലെന്ന പരാതിയും ജോയ് പറയുന്നു. ബിനു ഐ പി അടക്കമുള്ള സിപിഐഎം നേതാക്കളെ കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങു വയ്‌ക്കുന്നുവെന്നാണ് ജോയ് പറയുന്നത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിനിരിക്കുന്ന ഇഡി ഉദ്യോഗസ്ഥരെ അക്രമിക്കാൻ ശ്രമിച്ച കേസിലാണ് ബിനു അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ജനപ്രതിനിധി എന്ന നിലയിൽ സുഗതന്റെ അവകാശങ്ങൾ അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം കോടതി തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ഒരുക്കങ്ങൾ നടത്താൻ നിർദേശിച്ചത്.