കോട്ടയം: എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശപ്രകാരം ഇന്നു നടന്ന കോമ്പിംഗ് ഓപ്പറേഷനില്‍ കോട്ടയം ജില്ലയില്‍ 488 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1,229 ബസ് ഡ്രൈവര്‍മാരെ പരിശോധിച്ചതില്‍ 17 പേര്‍ മദ്യപിച്ചതായി കണ്ടെത്തി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.
എറണാകുളം റേഞ്ചിന് കീഴിലുള്ള എല്ലാ ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തില്‍ ജില്ലാതലത്തിലും സ്റ്റേഷന്‍ തലത്തിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരുന്നു പരിശോധന. കോട്ടയം ജില്ലയില്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെ നേതൃത്വത്തില്‍ എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥരെ പരിശോധനയ്‌ക്കായി വിന്യസിച്ചു. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകളും കര്‍ശന നടപടികളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
















