Kerala

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഹൈക്കോടതിയില്‍ പുതിയ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറെ നിയമിച്ച് അഡ്വക്കറ്റ് ജനറല്‍ ഉത്തരവിറക്കി. അഡ്വ കെ. ആര്‍ സുനിലാണ് പുതിയ സ്‌പെഷ്യല്‍ ജിപി.

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.പിന്നീട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇടപെട്ടാണ് കെബി പ്രദീപ് കുമാറിനോട് രാജി ആവശ്യപ്പെട്ടത്. ഈ ഒഴിവിലാണ് കെ. ആര്‍ സുനിലിനെ നിയമിച്ചത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് മലബാര്‍ ദേവസ്വം സ്റ്റാന്റിംഗ് കൗണ്‍സിലായി പ്രവര്‍ത്തിച്ചിട്ടുണ്ട് അഡ്വ കെ. ആര്‍ സുനില്‍. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.

Recent Posts