Kerala

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ :മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണ വിതരണത്തെ വിമര്‍ശിച്ച ജി സുധാകരന്‍ എംഎല്‍എ നിലപാടില്‍ മലക്കം മറിഞ്ഞു. മെഡിക്കല്‍ കോളേജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും ഭക്ഷണം മെഡിക്കല്‍ കോളേജുകള്‍ക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നുമാണ് വിശദീകരണം. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും ജി സുധാകരന്‍ അവകാശപ്പെട്ടു.

മെഡിക്കല്‍ കോളേജുകളില്‍ സേവാഭാരതി ഉള്‍പ്പെടെ നടത്തുന്ന ഭക്ഷണ വിതരണം തടയണമെന്നയായിരുന്നു കഴിഞ്ഞ ദിവസം ജി സുധാകരന്‍ പറഞ്ഞത്. ഭക്ഷണ വിതരണം നടത്തേണ്ടത് സര്‍ക്കാര്‍ ആണെന്നും പറഞ്ഞു.ദിവസം കുറഞ്ഞത് 2500 പേര്‍ക്കെങ്കിലും ഭക്ഷണം വിതരണം ചെയ്യേണ്ട സ്ഥലത്ത് സര്‍ക്കാര്‍ ഇതേറ്റെടുത്താല്‍ അത് മുടങ്ങാതെ നിര്‍വഹിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നതിന് പിന്നാലെയാണ് സുധാകരന്റെ മലക്കംമറിച്ചില്‍.

 

Recent Posts