തിരുവനന്തപുരം: വയനാട് തുരങ്കപാത ദുരന്തത്തില്‍ രണ്ട് അന്വേഷണം നടത്തും. മുഖ്യമന്ത്രി വി.ഡി.സതീശന്‍ ആണ് ഇക്കാര്യം പറഞ്ഞത്. മണ്ണിടിച്ചില്‍ ഉണ്ടായെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും അന്വേഷിക്കും. വയനാട്ടിലെ സാഹചര്യം മന്ത്രിസഭായോഗം വിലയിരുത്തി. പിഎസ്സിക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കും.
വിഴിഞ്ഞത്തെ അദാനി പോര്‍ട്ട് ഓഹരി കൈമാറ്റത്തില്‍ സംസ്ഥാന താല്‍പ്പര്യം ബലികഴിക്കില്ലെന്നും വിഷയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എം പവേഡ് കമ്മിറ്റി പരിശോധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ അനുമതിയില്ലാതെ വിഴിഞ്ഞത്ത് അദാനിയുടെ ഓഹരി കൈമാറ്റം നടക്കില്ല. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രിസഭ യോഗം തീരുമാനമെടുക്കും.
















