ന്യൂദല്‍ഹി: തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അപകീര്‍ത്തികരമായ എഐ ഉള്ളടക്കങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി വിശദമായി കേള്‍ക്കാന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തന്റെ പേര്, ചിത്രം എന്നിവ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ സംരക്ഷണം ആവശ്യപ്പെട്ടാണ് അഭിഷേക് ശര്‍മ്മ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജിക്കാധാരമായ സ്‌ക്രീന്‍ഷോട്ടുകള്‍ ഫയല്‍ ചെയ്യാന്‍ ജസ്റ്റിസ് ജ്യോതി സിംഗ് നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഹര്‍ജി വിശദവാദത്തിന് മാറ്റിയത്.
















