Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടമായ ഹിന്ദു നേതാവ്. രാമജന്മഭൂമി പ്രക്ഷോഭത്തിലും നിര്‍മ്മാണത്തിലും നട്ടെല്ലായി പ്രവര്‍ത്തിച്ച ആര്‍എസ് എസ് പ്രചാരകും വിഎച്ച്പി നേതാവുമാണ് ചമ്പത്ത് റായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 06:27 pm IST
inIndia

അയോധ്യ: രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടമായ ഹിന്ദു നേതാവ്. രാമജന്മഭൂമി പ്രക്ഷോഭത്തിലും നിര്‍മ്മാണത്തിലും നട്ടെല്ലായി പ്രവര്‍ത്തിച്ച ആര്‍എസ് എസ് പ്രചാരകും വിഎച്ച്പി നേതാവുമാണ് ചമ്പത്ത് റായി. ചമ്പത്ത് റായിയുടെ മേല്‍ ചെളിവാരിയെറിയാമെന്നാണ് ‘ദ ഹിന്ദു’ ദിനപത്രം ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ കരുതിയത്. പക്ഷെ ചമ്പത്ത് റായി തന്നെയാണ് ഒടുവില്‍ മോഷണക്കാരുടെ വീടുകളിലേക്ക് പൊലീസിനെ എത്തിച്ചത്.

പ്രധാനമോഷ്ടാവായ ടിനു യാദവ് ഈ മോഷണം നടത്തിയത് അയോധ്യ രാമക്ഷേത്രത്തെയും ബിജെപിയെയും കളങ്കപ്പെടുത്താനാണ്. ടിനു യാദവും അഖിലേഷ് യാദവും തമ്മില്‍ 980 തവണ പരസ്പരം ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിക്കഴിഞ്ഞു. ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങളും വൈകാതെ പുറത്തുവരും. അയോധ്യയെ നാണം കെടുത്താന്‍ വേണ്ടി നടന്ന രാഷ്‌ട്രീയഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ സംഭാവനകള്‍ മോഷ്ടിക്കുന്ന പദ്ധതി എന്നതാണ് ഏതാണ്ട് പുറത്തുവരുന്ന സൂചനകള്‍. ഇത് വെച്ച് 2027ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് അഖിലേഷ് യാദവിന്റെയും കൂട്ടരുടെയും ശ്രമം.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് സംഘടനാതലത്തിലും നിയമതലത്തിലും ഉള്ള സാധ്യതകള്‍ കണ്ടെത്തുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്ത നേതാവായിരുന്നു ചമ്പത്ത് റായി. 2019ല്‍ അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന് അനുകൂലമായി സുപ്രീംകോടതി വിധിച്ചതോടെ ചമ്പത്ത് റായി അതിന്റെ മുഖ്യചുമതലക്കാരനായി. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെ ചമ്പത്ത് റായിയ്‌ക്ക് ഹിന്ദു വിഭാഗത്തിന്റെ മുഴുവന്‍ കയ്യടി നേടാനായി.

പക്ഷെ രാമക്ഷേത്രത്തിലെ സംഭാവനകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിക്ക് എത്തിയവര്‍ ആ പ്രദേശത്തുകാര്‍ തന്നെയായിരുന്നു. വിശ്വാസികളുമാണ്. പരിചിതമുഖങ്ങളായതിനാല്‍ ഇവര്‍ സത്യസന്ധരാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇങ്ങിനെ വിശ്വസിപ്പിച്ചാണ് ഈ എട്ടംഗ സംഘം ഇവിടെ നിന്നും ലക്ഷങ്ങള്‍ കടത്തിയത്. സംഭാവന എണ്ണുന്നവര്‍ പോക്കറ്റുകളുള്ള വസ്ത്രം ധരിക്കരുതെന്ന് ചട്ടമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ സംഘപരിവാറുകാരാണെന്ന് പറഞ്ഞ് ഈ നിയമം കാറ്റില്‍ പറത്തി. നിഷ്കളങ്കനായ ചമ്പത്ത് റായി ഇവരുടെ വാക്കുകള്‍ വിശ്വസിച്ചു. പക്ഷെ ഇവര്‍ മറ്റാരുടെയോ അജണ്ട അനുസരിച്ച് അയോധ്യയെ നാണംകെടുത്താന്‍ എത്തിയവരായിരുന്നു.

സംഭാവനകള്‍ എണ്ണി പുറത്തുപോകുമ്പോള്‍ ഇവരെ ദേഹപരിശോധന നടത്തേണ്ടതുണ്ടായിരുന്നു. ആ സമയത്തും അത്തരം പരിശോധന നടത്താന്‍ വന്നവരോട് ഞങ്ങള്‍ സംഘത്തിന്റെ ആളുകളാണ്, വിശ്വാസമില്ലേ എന്ന് ഈ കള്ളന്മാര്‍ പറഞ്ഞപ്പോള്‍ അതും ചമ്പത്ത് റായി വിശ്വസിച്ചു. സംഭാവന എണ്ണുന്ന മുറിയില്‍ സിസിടിവി ക്യാമറകളും വെച്ചിരുന്നില്ല. എല്ലാം 2027ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗൂഢാലോചനയായിരുന്നു എന്നാണ് തെളിയുന്നത്. അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിങ്ങ് പോലും താന്‍ അയോധ്യ ക്ഷേത്രത്തിന് നല്‍കിയ സംഭാവന തിരിച്ചുതരാന്‍ ആവശ്യപ്പെടുമ്പോള്‍ വിവാദം കത്തിച്ചുനിര്‍ത്താനുള്ള ശ്രമമാണെന്ന് വ്യക്തമാണ്.

അരവിന്ദ് കെജ്രിവാള്‍, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഈ വിഷയത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നു. അവര്‍ക്ക് ഇതിനുള്ള യോഗ്യത പോലും ഇല്ല. അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനെ എന്നും എതിര്‍ത്തവരാണിവര്‍. ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ടാ ച്ചടങ്ങില്‍ പോലും പങ്കെടുത്തിട്ടില്ല. അവരാണ് ഇപ്പോള‍് അയോധ്യയിലെ സംഭാവനതിരിമറിയില്‍ ഉറക്കെ വിമര്‍ശനം ഉയര്‍ത്തുന്നതെന്നത് എത്ര വിരോധാഭാസമാണ്.

എന്തായാലും ഈ വിവാദത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചമ്പത്ത് റായി അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം  ഒഴിഞ്ഞുകഴിഞ്ഞു. ചിലര്‍ മോഷ്ടിക്കുന്നു എന്ന ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ അത് ആദ്യം ചമ്പത്ത് റായി വിശ്വസിച്ചതുപോലുമില്ല. കാരണം അത്രയ്‌ക്ക് അടുപ്പമുളളവരായിരുന്നു അദ്ദേഹം ചുമതല ഏല്‍പിച്ച ഈ യുവാക്കള്‍. പക്ഷെ ഇവര്‍ മറ്റാരുടെയോ അജണ്ട നടപ്പാക്കാന്‍ വന്ന കാലന്മാരായിരുന്നു എന്ന ചമ്പത്ത് റായിക്ക് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല. പ്രതിപക്ഷം ചെളിവാരിയെറിഞ്ഞതുകൊണ്ടൊന്നും ചമ്പത്ത് റായിക്ക് തെല്ലും കളങ്കമേല്‍ക്കില്ല. കാരണം അദ്ദേഹം അതിനെല്ലാം അതീതനായ, രാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച് ജീവിക്കുന്ന സാത്വികവ്യക്തിത്വത്തിനുടമയാണ്. എന്തായാലും സത്യം വൈകാതെ പുറത്തുവരും. യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നുറപ്പാണ്. ഒരു ദാക്ഷിണ്യവും പ്രതികള്‍ക്ക് ഉണ്ടാകില്ല. ടിനു യാദവ് എന്ന ഒന്നാം പ്രതിയുടെ വീട് ബുള്‍ഡോസറില്‍ ഇടിച്ചുനിരത്താന്‍ തീരുമാനമായിട്ടുണ്ട്. ഇനി അഖിലേഷ് യാദവിന് ഇതില്‍ റോള്‍ ഉണ്ടെങ്കില്‍ അതിന് തക്കതായ ശിക്ഷ യോഗി ആദിത്യനാഥ് കൊടുത്തിരിക്കും.

Tags: Champat RaiRam TempleVHP leaderLatest newsSanghparivar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.