Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 07:27 am IST
inIndia
രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

ജയ്‌പുര്‍: പശ്ചിമേഷ്യയിലെ യുദ്ധം ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടപ്പോള്‍ സമയോചിതമായ തീരുമാനങ്ങളും കൃത്യമായ ആസൂത്രണവും ശക്തമായ നയതന്ത്ര ഇടപെടലുകളുമാണ് ഭാരതത്തെ ഇന്ധന പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ റിഫൈനറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധം ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടപ്പോഴും ഭാരതം കൃത്യസമയത്ത് സാഹചര്യം വിലയിരുത്തി ശരിയായ തീരുമാനങ്ങള്‍ സ്വീകരിച്ചു. ദേശീയ വിഭവങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കുകയും നയതന്ത്ര ബന്ധങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തതിലൂടെയാണ് പ്രതിസന്ധിയെ മറികടക്കാനായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടും ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടും ഭാരതത്തില്‍ പെട്രോളിന്റെയോ ഡീസലിന്റെയോ ദൗര്‍ലഭ്യം ഉണ്ടാകാതെ നോക്കാന്‍ ഈ നയങ്ങള്‍ക്ക് സാധിച്ചു.

ലോകമെമ്പാടും ഡീസല്‍ വിലയില്‍ 40 ശതമാനത്തോളം വര്‍ദ്ധനവുണ്ടായെങ്കിലും ഭാരതത്തില്‍ ഇന്ധന പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. പെട്രോള്‍ പ്രതിസന്ധിയെക്കുറിച്ച് പലതരത്തിലുള്ള കിംവദന്തികള്‍ പരന്നിരുന്നെങ്കിലും അവയൊന്നും വിജയിച്ചില്ലെന്നും ഇന്ധന വിതരണത്തില്‍ ഒരു വെല്ലുവിളിയും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാല്‍പ്പതിലധികം രാജ്യങ്ങളില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്തതിലൂടെ രാജ്യതാത്പര്യത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ലോകത്തിന് കാട്ടിക്കൊടുത്തതായും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തന്നെ സംസ്‌കരിച്ച ഇന്ധനം കയറ്റുമതി ചെയ്യുന്നതിലും ഭാരതം ശ്രദ്ധ കേന്ദ്രീകരിച്ചു.

അന്താരാഷ്‌ട്ര തലത്തിലെ വിലക്കയറ്റം അനുസരിച്ച് എല്‍പിജി നിരക്ക് 2000 രൂപ വരെ ഉയരാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ 950 രൂപയ്‌ക്കാണ് സിലിണ്ടറുകള്‍ വിതരണം ചെയ്തത്. ആഗോളതലത്തില്‍ തടസങ്ങളുണ്ടായിട്ടും പാചകവാതകത്തിന്റെ സുഗമമായ വിതരണം സര്‍ക്കാര്‍ ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധിക്കാലത്ത് ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുമാണ് ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രാജ്യത്തെ ഇന്ധനവിതരണം തടസപ്പെടാതിരിക്കാന്‍ രാവും പകലും പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തിലെ സര്‍ക്കാര്‍ ഇടപെടലുകളും നയതന്ത്ര നീക്കങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Refinery project in RajasthanCrude oil prices surgedNarendra ModiWest Asia conflict
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.